Quantcast

ഫോര്‍ലാന് കന്നി ഐ.എസ്.എല്‍ ഗോള്‍; മുംബൈക്ക് ജയം

MediaOne Logo

Ubaid

  • Published:

    21 May 2018 8:04 PM GMT

ഫോര്‍ലാന് കന്നി ഐ.എസ്.എല്‍ ഗോള്‍; മുംബൈക്ക് ജയം
X

ഫോര്‍ലാന് കന്നി ഐ.എസ്.എല്‍ ഗോള്‍; മുംബൈക്ക് ജയം

വിജയത്തോടെ രണ്ടു മൽസരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുംബൈ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. ഡിയാഡോ ഫോര്‍ലാന്‍ പെനാല്‍റ്റിയില്‍നിന്നും നേടിയ ഗോളിനാണ് മുംബൈ വിജയിച്ചത്. രണ്ടാം പകുതിയില്‍ 55 –ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വല ഫോര്‍ലാന്‍ ചലിപ്പിച്ചത്. പ്രണോയി ഹാള്‍ഡറെ ബോക്‌സില്‍ റീഗന്‍ സിംഗ് ഫൗള്‍ ചെയ്തതിനാണ് മുംബൈയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. സുവര്‍ണാവസരങ്ങള്‍ പലതും പാഴാക്കിയ നോര്‍ത്ത് ഈസ്റ്റ് പരാജയം ചോദിച്ച് വാങ്ങുകയായിരുന്നു.

വിജയത്തോടെ രണ്ടു മൽസരങ്ങളിൽ നിന്ന് ആറു പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. തോറ്റെങ്കിലും മൂന്നു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം നിലനിർത്തി.

TAGS :

Next Story