Quantcast

ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് അഞ്ച് മെഡല്‍

MediaOne Logo

Subin

  • Published:

    23 May 2018 2:42 AM IST

ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് അഞ്ച് മെഡല്‍
X

ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് അഞ്ച് മെഡല്‍

ഏഷ്യന്‍ കെഡറ്റ് ആന്‍ഡ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ആതിഥേയരായ ഇന്ത്യക്ക് ഒരു വെള്ളിയടക്കം അഞ്ച് മെഡലുകള്‍. ആറ് മെഡലുകളുമായി ഖസാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.

ഏഷ്യന്‍ കെഡറ്റ് ആന്‍ഡ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ആതിഥേയരായ ഇന്ത്യക്ക് ഒരു വെള്ളിയടക്കം അഞ്ച് മെഡലുകള്‍. ആറ് മെഡലുകളുമായി ഖസാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ചാമ്പ്യന്‍ഷിപ്പിലെ ഏക മലയാളിയായ ഹരിപ്രസാദ് ഫൈനല്‍ കാണാതെ പുറത്തായി.

വനിതകളുടെ 48 കിലോയില്‍ താഴെയുള്ള വിഭാഗത്തില്‍ മത്സരിച്ച സ്‌നേഹള്‍ രമേശാണ് വെള്ളി നേടിയത്. ദക്ഷിണ കൊറിയയുടെ ജുഹിയൂ ഫൈനലില്‍ സ്‌നേഹളിനെ പരാജയപ്പെടുത്തിയത്. വനിതകളുടെ 40 കിലോയില്‍ താഴെയുള്ള വിഭാഗത്തില്‍ സ്വീറ്റിയും 44 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കൃഷ്ണയും വെങ്കലം നേടി.

ഒപ്പം 56 കിലോയില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിപിന്‍ ചൗഹാനും 50 കിലോയില്‍ താഴെ സൊമര്‍ജിത്ത് സിങും ഇന്ത്യക്ക് വേണ്ടി വെങ്കലം നേടി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലുമായി ഖസാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ രണ്ടാം സ്ഥാനത്തും മംഗോളിയ മൂന്നാം സ്ഥാനത്തുമാണ്. ആതിഥയേരായ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തുമാണ്. നാളെ എട്ട് ഇനങ്ങളില്‍ ഇന്ത്യ മത്സരത്തിനിറങ്ങും.

TAGS :

Next Story