Quantcast

ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും മോര്‍ഗനും ഹെയില്‍സും പിന്‍വാങ്ങി

MediaOne Logo

Damodaran

  • Published:

    22 May 2018 5:12 AM GMT

ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും മോര്‍ഗനും ഹെയില്‍സും പിന്‍വാങ്ങി
X

ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും മോര്‍ഗനും ഹെയില്‍സും പിന്‍വാങ്ങി

. മോര്‍ഗന്‍റെയും ഹെയില്‍സിന്‍റെയും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇരുവരുടെയും പിന്‍മാറ്റത്തില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍

‌‌ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഏകദിന നായകന്‍ ഇയാന്‍ മോര്‍ഗനും ഓപ്പണര്‍ എലെക്സ് ഹെയില്‍സും പിന്‍വാങ്ങി. സുരക്ഷ സംബന്ധിച്ച ആശങ്ക ഉ‌യര്‍ത്തിയാണ് ഇരുതാരങ്ങളുടെയും പിന്‍മാറ്റം. മോര്‍ഗനു പകരം ജോസ് ബട്ട്ലറാകും ഇംഗ്ലണ്ടിനെ നയിക്കുക. മോര്‍ഗന്‍റെയും ഹെയില്‍സിന്‍റെയും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇരുവരുടെയും പിന്‍മാറ്റത്തില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍ നായകനും ഡയറക്ടര്‍ ഓഫ് ക്രിക്കറ്റുമായ ആന്‍ഡ്രു സ്ട്രോസ് പ്രതികരിച്ചു. സുരക്ഷ സംബന്ധിച്ച ആശങ്കപ്പെടേണ്ടതില്ലെന്ന് ടീം അംഗങ്ങളെ ആവര്‍ത്തിച്ച് ബോധവത്കരിക്കാനുള്ള ശ്രമത്തിലായിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് മോര്‍ഗന്‍റെയും ഹെയില്‍സിന്‍റെയും തീരുമാനം.

TAGS :

Next Story