Quantcast

ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്മാര്‍

MediaOne Logo

Subin

  • Published:

    22 May 2018 2:27 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്മാര്‍
X

ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്മാര്‍

ബാഴ്‌സലോണ, ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, തുടങ്ങിയ ടീമുകളെല്ലാം ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ ഇടമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിലെ നാലം മത്സര ദിനത്തിലെത്തുമ്പോള്‍ വമ്പന്‍ ടീമുകള്‍ നോക്കൗട്ട് പ്രതീക്ഷയില്‍. ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് ഏറ്റു മുട്ടും. ബാഴ്‌സലോണ, ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, തുടങ്ങിയ ടീമുകളെല്ലാം ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ ഇടമുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

മൂന്നാം മത്സരത്തില്‍ ഏറ്റു മുട്ടിയ അതേ ടീമുകളാണ് റിവേഴ്‌സ് ഫിക്‌സചറില്‍ ഇന്നും നേര്‍ക്കു നേര്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ എഴു പോയിന്റുകളുമായി ഒന്നാമതുള്ള ആഴ്‌സണനിലും പി എസ് ജിക്കും ഇന്നത്തെ കളി ജയിച്ചാല്‍ നോക്കൗട്ടിലേക്ക് മുന്നേറാം. ഒമ്പത് പോയിന്റുമായി മുന്നേറുന്ന ബാഴ്‌സ ഇതിനകം പ്രീക്വാര്‍ട്ടര്‍ ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നേ പതിനഞ്ചിനാണ് മത്സരങ്ങളുടെ തുടക്കം.

TAGS :

Next Story