Quantcast

ലോകകപ്പ് യോഗ്യതയുടെ ആഘോഷത്തിമിര്‍പ്പില്‍ പെറു

MediaOne Logo

Subin

  • Published:

    22 May 2018 4:51 PM GMT

ലോകകപ്പ് യോഗ്യതയുടെ ആഘോഷത്തിമിര്‍പ്പില്‍ പെറു
X

ലോകകപ്പ് യോഗ്യതയുടെ ആഘോഷത്തിമിര്‍പ്പില്‍ പെറു

സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഫര്‍ഫാനും റാമോസും വീരനായകരായപ്പോള്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ലാറ്റിനമേരിക്കന്‍ രാജ്യം മതിമറന്നു

സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ ആഘോഷത്തിമര്‍പ്പിലാണ് പെറു. പ്ലേ ഓഫ് യോഗ്യതാ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ തുടങ്ങിയ ആഘോഷം ഇപ്പോഴും തുടരുകയാണ്. നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനാണ് സ്വന്തം മണ്ണില്‍ ആല്‍ബര്‍ട്ടെ റോഡ്രിഗസും സംഘവും അന്ത്യമിട്ടത്.

സൂചികുത്താന്‍ ഇടമില്ലാതെ തിങ്ങിനിറഞ്ഞ ലിമയിലെ നാഷണല്‍ സ്‌റ്റേഡിയം അത്രയും തന്നെ ആരാധകര്‍ സ്‌റ്റേഡിയത്തിന് പുറത്തും. പെറു നേടിയ രണ്ട് ഗോളിനൊടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ രാജ്യം മുഴുവന്‍ ആഘോഷത്തിമര്‍പ്പിലമര്‍ന്നു. സ്വപ്നസാക്ഷാല്‍ക്കാരത്തിന്റെ സുന്ദരനിമിഷത്തിലാണ് പെറു.

35 വര്‍ഷത്തിന് ശേഷമാണ് പെറു ലോകഫുട്‌ബോള്‍ മേളയില്‍ പന്തുതട്ടാന്‍ യോഗ്യരാകുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഫര്‍ഫാനും റാമോസും വീരനായകരായപ്പോള്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ലാറ്റിനമേരിക്കന്‍ രാജ്യം മതിമറന്നു. ആകെ മൂന്ന് തവണയാണ് പെറു ലോകകപ്പില്‍ കളിച്ചത്. 1970 ലും 78 ലും 82 ലും. 70 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചതാണ് ഇതുവരെയുള്ള വലിയ നേട്ടം അവസാനമായി കളിച്ചത് 82ല്‍. പിന്നീട് നീണ്ട 35 വര്‍ഷത്തെ കാത്തിരിപ്പ്.

ഈ യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്നും അഞ്ചാമതായാണ് പെറു ഫിനിഷ് ചെയ്തത്. പിന്നെ ന്യൂസിലന്‍ഡുമായുള്ള ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫ്. ന്യൂസിലന്റില്‍ നടന്ന ആദ്യ പാദം സമനിലയില്‍ കലാശിച്ചെങ്കിലും സ്വന്തം മണ്ണില്‍ നടന്ന രണ്ടാം പാദത്തില്‍ രണ്ട് ഗോളിന് ജയിച്ച് പെറു സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.

TAGS :

Next Story