ഹോങ്കോംഗ് ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ സിന്ധുവിനും സമീര്‍ വര്‍മക്കും തോല്‍വി

ഹോങ്കോംഗ് ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ സിന്ധുവിനും സമീര്‍ വര്‍മക്കും തോല്‍വി
ചൈനീസ് തായ്‌പെയ് താരം തായ് സൂയിംഗ് ആണ് സിന്ധുവിനെ തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ ഹോങ്കോങിന്റെ ആന്‍ങ്ഗസ് എന്‍ജി കായാണ് ഇന്ത്യയുടെ സമീര്‍ വര്‍മയെ തകര്‍ത്തത്.
ഹോങ്കോംഗ് ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിനും സമീര്‍ വര്‍മക്കും തോല്‍വി. ചൈനീസ് തായ്‌പെയ് താരം തായ് സൂയിംഗ് ആണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചൈനീസ് തായ്‌പെയ് താരത്തിന്റെ ജയം സ്‌കോര്‍ 21-15, 21-17.
പുരുഷ സിംഗിള്‍സില്‍ ഹോങ്കോങിന്റെ ആന്‍ങ്ഗസ് എന്‍ജി കായാണ് ഇന്ത്യയുടെ സമീര്‍ വര്‍മയെ തകര്‍ത്തത്. സ്‌കോര്‍ 14-21, 21-10, 11-21. ആദ്യ ഗെയിം നഷ്ടമായ സമീര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും നിര്‍ണായകമായ മൂന്നാം ഗെയിം നഷ്ടമാകുകയായിരുന്നു.
ഹോങ്കോംഗ് ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഒളിംബിക്‌സ് വെള്ളി മെഡല്‍ ജേതാവായ ഇന്ത്യയുടെ പിവി സിന്ധുവിനും ഫൈനലില്‍ തോല്‍വി പിണഞ്ഞു. ലോക മൂന്നാം നമ്പര്‍ താരവും നാലാം സീഡുമായ ചൈനീസ് തായ്‌പെയ് താരം തായ് സൂയിംഗ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഒന്‍പതാം റാങ്കുകാരിയായ സിന്ധുവിനെ കീഴടക്കുകയായിരുന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചൈനീസ് തായ്‌പെയ് താരത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-17. റിയോ ഒളിംബിക്‌സില്‍ തനിക്കെതിരെ ജയം നേടിയ സിന്ധുവിനോടുള്ള മധുരപ്രതികാരമാണ് സൂയിംഗിന് ഈ ജയം. ച്യുങ് നാന്‍ യിയെ പരാജയപ്പെടുത്തിയാണ് സിന്ധു തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസിന്റെ ഫൈനലിന് യോഗ്യത നേടിയത്. നവംമ്പര്‍ 19ന് സിന്ധു ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയിരുന്നു.
Adjust Story Font
16

