Quantcast

വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ ഭാവി താരമോ?

MediaOne Logo

admin

  • Published:

    23 May 2018 5:24 PM GMT

വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ ഭാവി താരമോ?
X

വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ ഭാവി താരമോ?

ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു ആദ്യ ഇര. അധികം വൈകാതെ തന്നെ കംഗാരു നിരയിലെ ഏറ്റവും അപകടകാരിയായ മാക്സ്‍വെല്ലിനെയും സുന്ദര്‍ സ്വന്തം

ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനില്‍ ഓസീസ് നിര വിറച്ചത് ഒരൊറ്റ ബൌളര്‍ക്ക് മുന്നില്‍ മാത്രമാണ് - വാഷിംഗ്ടണ്‍ സുന്ദര്‍. കുട്ടിക്രിക്കറ്റിന്‍റെ ലോകത്ത് പ്രാദേശിക തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പേരാണ് ഈ സ്പിന്നറുടേത്. കഴിഞ്ഞ ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളായിരുന്ന സുന്ദര്‍ തുടര്‍ന്നെത്തിയ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ശ്രദ്ധേയമായ പ്രകടനമാണ് ഈ പതിനേഴുകാരന്‍ കാഴ്ചവച്ചത്.

ഓസീസ് ഇന്നിങ്സിന്‍റെ പതിനേഴാമത്തെ ഓവറിലാണ് വാഷിംഗ്ടണ്‍ സുന്ദര്‍ ബൌള്‍ ചെയ്യാനെത്തിയത്. സ്പിന്നര്‍മാര്‍ക്കെതിരെ എന്നും നല്ല പ്രകടനം കാഴ്ചവച്ചിട്ടുള്ള ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തായിരുന്നു ആദ്യ ഇര. അധികം വൈകാതെ തന്നെ കംഗാരു നിരയിലെ ഏറ്റവും അപകടകാരിയായ മാക്സ്‍വെല്ലിനെയും സുന്ദര്‍ സ്വന്തം കൈപ്പിടിയിലൊതുക്കി. ഇന്ത്യയുടെ ബൌളര്‍മാരെല്ലാം ധാരാളം റണ്‍ വിട്ടു കൊടുത്തപ്പോള്‍ എട്ട് ഓവറില്‍ 23 റണ്‍സ് മാത്രമാണ് യുവതാരം വിട്ടുകൊടുത്തത്. ഇതിലൊരു ഓവര്‍ മെയ്ഡനുമായിരുന്നു. വിക്കറ്റ്-ടു-വിക്കറ്റ് ബൌളിംഗിലൂടെയാണ് സന്ദര്‍ശകരെ സുന്ദര്‍ കെട്ടിയിട്ടത്. ഒരിക്കല്‍ പോലും ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ആധിപത്യം നല്‍കാതിരിക്കാന്‍ ശ്രമിച്ചുള്ള കണിശമായ ബൌളിംഗ്.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങളില്‍ ഒരു ശതകവും മൂന്ന് അര്‍ധശതകവുമുള്‍പ്പെടെ 459 റണ്‍സാണ് സുന്ദര്‍ അടിച്ചുകൂട്ടിയത്. 15 ഇരകളെയും സ്വന്തമാക്കി. ഇന്ത്യ കാത്തിരിക്കുന്ന ഓള്‍ റൌണ്ടറായി സുന്ദറിന് വളരാനാകുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്. ലഭിച്ച അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഈ ദിശയില്‍ ശരിയായ പാതയിലാണ് 17കാരനായ താരമിപ്പോളെന്ന് നിസംശയം പറയാം.

TAGS :

Next Story