Quantcast

ചെന്നൈയെ നയിക്കാന്‍ ധോണിയെത്തും, റെയ്‌നക്ക് പകരം അശ്വിനെന്ന് തമിഴ് പത്രം

MediaOne Logo

Subin

  • Published:

    23 May 2018 4:05 PM GMT

ചെന്നൈയെ നയിക്കാന്‍ ധോണിയെത്തും, റെയ്‌നക്ക് പകരം അശ്വിനെന്ന് തമിഴ് പത്രം
X

ചെന്നൈയെ നയിക്കാന്‍ ധോണിയെത്തും, റെയ്‌നക്ക് പകരം അശ്വിനെന്ന് തമിഴ് പത്രം

ധോണിയേയും അശ്വിനേയും ഡൂ പ്ലെസിസിനേയും നിലനിര്‍ത്താനാണ് ചെന്നൈ സൂപ്പര്‍കിംങ്‌സ് ടീം മാനേജ്മന്റെ ധാരണയായതെന്നാണ് ദിനതന്തിയുടെ റിപ്പോര്‍ട്ട്. 

ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍കിംങ്‌സിനെ മഹേന്ദ്രസിംങ് ധോണി തന്നെ നയിക്കുമെന്ന് റിപ്പോര്‍ട്ട്. ധോണിക്കൊപ്പം നാട്ടുകാരനായ രവിചന്ദ്ര അശ്വിനേയും ഡുപ്ലസിസിനേയുമാണ് ചെന്നൈ നിലനിര്‍ത്തുകയെന്ന് തമിഴ് പത്രമായ ദിനതന്തിയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ധോണിയേയും റെയ്‌നയേയുമായിരിക്കും ചെന്നൈ നിലനിര്‍ത്തുകയെന്ന ധാരണയിലായിരുന്നു ക്രിക്കറ്റ് ലോകം.

നിലവിലെ നിയമമനുസരിച്ച് ഒരു വിദേശ താരത്തെയും രണ്ട് ഇന്ത്യന്‍ താരങ്ങളേയുമാണ് ഓരോ ഐപിഎല്‍ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. ഇതനുസരിച്ച് ധോണിയേയും അശ്വിനേയും ഡൂ പ്ലെസിസിനേയും നിലനിര്‍ത്താനാണ് ചെന്നൈ സൂപ്പര്‍കിംങ്‌സ് ടീം മാനേജ്മന്റെ ധാരണയായതെന്നാണ് ദിനതന്തിയുടെ റിപ്പോര്‍ട്ട്.

2013ല്‍ നടന്ന വാതുവെപ്പില്‍ ടീം ഉടമകളുടെ പങ്ക് തെളിഞ്ഞതോടെ ചെന്നൈ സൂപ്പര്‍കിംങ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ഐപിഎല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് പുറത്താക്കുന്നത്. ഇരുടീമുകളുടേയും തിരിച്ചുവരവിനാണ് 2018ലെ ഐപിഎല്‍ പതിപ്പ് സാക്ഷിയാവുക.

തിരിച്ചുവരവിലും ധോണി തന്നെയായിരിക്കും നായകനെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ അശ്വിന്റേയും ഫാഫ് ഡു പ്ലെസിസിന്റേയും പേരുകള്‍ പലരിലും അമ്പരപ്പുളവാക്കിയിരിക്കുകയാണ്. നിലവില്‍ ടി 20യിലെ മികച്ച ബൗളറായി വിലയിരുത്തപ്പെടുന്ന ഡൈ്വന്‍ ബ്രാവോയെയാണ് വിദേശ താരമായി പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന് നറുക്ക് വീഴുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സ്ഥിരതയാര്‍ന്ന നടത്തിയിട്ടുള്ളതാരമാണ് സുരേഷ് റെയ്‌ന. ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഈ ഇടംകയ്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയതിന്റെയും റണ്ണുകള്‍ നേടിയതിന്റെയും റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരമാണ് റെയ്‌ന. തമിഴ്‌നാട്ടിലും വലിയതോതില്‍ ആരാധക പിന്തുണയുള്ള റെയ്‌നയെ തഴഞ്ഞ് ലോക്കല്‍ബോയ് അശ്വിനെ തെരഞ്ഞെടുക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ദിനതന്തി റിപ്പോര്‍ട്ട് ചെയ്യുന്നത്.

TAGS :

Next Story