Quantcast

സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

MediaOne Logo

Ubaid

  • Published:

    24 May 2018 6:18 AM IST

സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍
X

സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മൂന്നു വർഷം മുൻപ് സിലിഗുരിയിൽ മിസോറാമിനോട് 3–1ന് തോറ്റതിന് കേരളം പകരംവീട്ടി

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മുന്‍ ചാമ്പ്യമാരായ മിസോറാമിനെ തകര്‍ത്ത് കേരളം സെമിയില്‍ കടന്നു. അസ്ഹറുദ്ദീന്റെ ഇരട്ട ഗോളിന്റെ മികവില്‍ 4-1 ന്റെ ആധികാരിക വിജയം നേടിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമി പ്രവേശനം നേടിയത്. മൂന്നു വർഷം മുൻപ് സിലിഗുരിയിലെ കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ മിസോറാമിനോട് 3–1ന് തോറ്റതിനും കേരളം പകരംവീട്ടി. കേരളത്തിനായി അസ്ഹറുദ്ദീൻ ഇരട്ടഗോൾ നേടി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീന്റെ ഗോൾ നേട്ടം. ജോബി ജസ്റ്റിൻ (6–ാം മിനിറ്റ്), സീസൺ (9–ാം മിനിറ്റ്) എന്നിവരാണ് കേരളത്തിനായി ഗോളുകൾ നേടിയ മറ്റുള്ളവർ. ആദ്യ പകുതിയിൽ കേരളം 2–0ന് മുന്നിലായിരുന്നു കളിയുടെ 26ാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍ഫക്‌സുല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരുമായാണ് മിസോറാം കളിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റ് നേടിയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ 42ന് പരാജയപ്പെടുത്തിയിരുന്ന കേരളം പഞ്ചാബിനെതിരെ സമനില പിടിച്ചിരുന്നു

TAGS :

Next Story