Quantcast

ന്യൂമോണിയ; ചണ്ടിമാലിന് ആദ്യ ടെസ്റ്റ് നഷ്ടമാകും

MediaOne Logo

Subin

  • Published:

    24 May 2018 8:47 AM GMT

ന്യൂമോണിയ; ചണ്ടിമാലിന് ആദ്യ ടെസ്റ്റ് നഷ്ടമാകും
X

ന്യൂമോണിയ; ചണ്ടിമാലിന് ആദ്യ ടെസ്റ്റ് നഷ്ടമാകും

രണ്ടാമത്തെ ടെസ്റ്റിലും ചണ്ടിമാല്‍ കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ ശ്രീലങ്കക്ക് തിരിച്ചടി. ന്യൂമോണിയ ബാധിച്ച നായകന്‍ ദിനേഷ് ചണ്ടിമാലിന് ആദ്യ ടെസ്റ്റ് നഷ്ടമാകും. മാത്യൂസ് നായക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെയാണ് ചണ്ടിമാലിനെ ടെസ്റ്റ് നായകനായി നിയോഗിച്ചത്. രണ്ടാമത്തെ ടെസ്റ്റിലും ചണ്ടിമാല്‍ കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന.

സ്പിന്നര്‍ രംഗന ഹെറാത്ത് നായക സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. സിംബാബ്‍വേക്കെതിരായ ഏക ടെസ്റ്റിലാണ് ടെസ്റ്റ് നായകനായി ചണ്ടിമാല്‍ അരങ്ങേറ്റം കുറിച്ചത്. ആവേശകരമായ മത്സരം റെക്കോഡ് റണ്‍വേട്ടയോടെ ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story