Quantcast

ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

MediaOne Logo

admin

  • Published:

    25 May 2018 1:40 AM GMT

913 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കേരളം തുടര്‍ച്ചയായ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഇന്ന് 20 പുതിയ മീറ്റ് റെക്കോഡുകള്‍ പിറന്നു.

ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 913 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കേരളം തുടര്‍ച്ചയായ മൂന്നാം കിരീടം സ്വന്തമാക്കിയത്. ഇന്ന് 20 പുതിയ മീറ്റ് റെക്കോഡുകള്‍ പിറന്നു.

ഒന്നാം ദിനം ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ തമിഴ്നാടിനെ രണ്ടാം ദിനത്തില്‍ കേരളം ചുരുട്ടിക്കെട്ടി. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി കേരളം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 748 പോയി്നറ് മാത്രം. കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിന്റെ കുത്തകയായ മധ്യ-ദീര്‍ഘ ദൂര ഓട്ടങ്ങളിലും നടത്തത്തിലും മേധാവിത്വം പുലര്‍ത്തിയാണ് കേരളം മീറ്റിലേക്ക് തിരിച്ചുവന്നത്. ലോങ് ജംപ്, ഹൈജംപ് ഇനങ്ങളിലും കേരളം മികവ് കാട്ടി. രണ്ടാം ദിനം പിറന്ന 20 മീറ്റ് റെക്കോഡുകളില്‍ പത്തും കേരളത്തിന്റെ കുട്ടികളുടെ പേരിലാണ്.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സാന്ദ്ര എ എസ്, ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാന്‍, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഖില്‍ ടി വി, പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി ജോണ്‍, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ശിവകുമാര്‍, സ്റ്റീപ്പിള്‍ ചേസില്‍ നിബിയ ജോസഫ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സയന പി ഒ, ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സച്ചിന്‍ ബിനു എന്നിവരാണ് മീറ്റ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 4*100 മീറ്റര്‍ റിലെയില്‍ ഒന്നാമതെത്തിയ കേരള ടീമും മീറ്റ് റെക്കോഡ് തിരുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏഴായിരത്തോളം കുട്ടികളാണ് മീറ്റില്‍ പങ്കെടുത്തത്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Next Story