Quantcast

ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിക്ക്

MediaOne Logo

admin

  • Published:

    25 May 2018 3:45 PM GMT

ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിക്ക്
X

ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രാജിക്ക്

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ശശാങ്ക് മനോഹര്‍ തീരുമാനിച്ചു.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ശശാങ്ക് മനോഹര്‍ തീരുമാനിച്ചു. സൌരാഷ്ട്ര ക്രിക്കറ്റിലെ കരുത്തനായ ശശാങ്ക് മനോഹര്‍ വൈകാതെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജി സൂചന നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് ശശാങ്ക് മനോഹര്‍ ബിസിസിഐ അധ്യക്ഷനായി അവരോധിക്കപ്പെട്ടത്. ജഗ്മോന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായിരുന്നു ശശാങ്ക് ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ നിരവധി നീക്കങ്ങള്‍ക്ക് കടിഞ്ഞാണ്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. എന്നാല്‍ സുനില്‍ ഗവാസ്‍കറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഐപിഎല്‍ കമന്റേറ്റര്‍ സ്ഥാനത്തു നിന്നു ഹര്‍ഷ ഭോഗ്‍ലെയെ പുറത്താക്കിയതും മഹാരാഷ്ട്ര കടുത്ത വരള്‍ച്ച നേരിടുമ്പോഴും സ്റ്റേഡിയം സംരക്ഷിക്കുന്നതിന് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം ഉപയോഗിച്ച നടപടിയെ ബിസിസിഐ ന്യായീകരിച്ച രീതിയുമെല്ലാം ശശാങ്കിന് മോശം പ്രതിച്ഛായ സമ്മാനിച്ചിരുന്നു.

TAGS :

Next Story