Quantcast

ഐപിഎല്‍ താരലേലം നാളെ നടക്കും

MediaOne Logo

Ubaid

  • Published:

    25 May 2018 12:40 AM GMT

ഐപിഎല്‍ താരലേലം നാളെ നടക്കും
X

ഐപിഎല്‍ താരലേലം നാളെ നടക്കും

അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കുന്ന പൃഥ്വി ഷാ യുവതാരങ്ങളില്‍ ഫ്രേഞ്ചൈസികള്‍ കൂടുതല്‍ പരിഗണിച്ചേക്കാവുന്ന താരമാണ്. ഗംഭീര്‍, ഹര്‍ഭജന്‍, യുവരാജ് തുടങ്ങിയ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ ഫ്രേഞ്ചൈസികളുടെ തീരുമാനം എന്താകുമെന്നും കണ്ടറിയാം.

ഐപിഎല്‍ താരലേലം നാളെ നടക്കും. അഞ്ഞൂറോളം താരങ്ങളാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ എത്ര പേരെ ടീമുകള്‍ സ്വന്തമാക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

ചെന്നൈ സൂപ്പര്‍ കിങ്ങ്സും, രാജസ്ഥാന് റോയല്‍സും തിരിച്ചുവന്നതോടെ പുതിയ ഒരു മുഖമാണ് ഐപിഎല്‍ പതിനൊന്നാം എഡിഷന് കൈവന്നിരിക്കുന്നത്. സുപ്രധാന താരങ്ങളെ ടീമുകള്‍ ഇതിനോടകം തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. എങ്കിലും ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട പല താരങ്ങളും ഇപ്പോഴും പുറത്താണ്. ഇവരില്‍ ആരൊക്കെ തിരിച്ചുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ പുനെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്സ് ഇത്തവണയും ടീമുകളുടെ നോട്ടപ്പുള്ളിയാണ്.

ധോണി, ജഡേജ, എന്നിവരെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ പുറത്തായിരുന്നു. ലേലത്തില്‍ അശ്വിനെ തിരികെ കൊണ്ടുവരാന്‍ ചെന്നൈ ശ്രമം നടത്തിയേക്കും. ന്യൂസിലാന്‍ഡിനായി സമീപകാലത്ത് അന്താരാഷ്ട്ര ട്വന്റി-20യില്‍ മികച്ച പ്രകടനം നടത്തിയ കോളിന്‍ മണ്‍റോയും വലിയ തുകക്ക് വിറ്റഴിഞ്ഞേക്കാം. മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും ഇത്തവണ ഉയര്‍ന്ന തുകസ്വന്തമാക്കിയേക്കാം. മികച്ച പേസറായ ബേസില്‍ ഗുജറാത്ത് ലയണ്‍സിനും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു രാജസ്ഥാനും ഡെല്‍ഹിക്കുമായാണ് ഇതുവരെ കളിച്ചത്.

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് മറ്റൊരു പ്രധാന താരം. അഫ്ഗാന്‍ ദേശീയ ടീമിനും ബിഗ്ബാഷ് ലീഗിലും തിളങ്ങിയ താരത്തെ നോട്ടം വെക്കുന്നവര്‍ കുറവല്ല. അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കുന്ന പൃഥ്വി ഷാ യുവതാരങ്ങളില്‍ ഫ്രേഞ്ചൈസികള്‍ കൂടുതല്‍ പരിഗണിച്ചേക്കാവുന്ന താരമാണ്. ഗംഭീര്‍, ഹര്‍ഭജന്‍, യുവരാജ് തുടങ്ങിയ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ ഫ്രേഞ്ചൈസികളുടെ തീരുമാനം എന്താകുമെന്നും കണ്ടറിയാം.

TAGS :

Next Story