Quantcast

ഓസ്ട്രിയക്കെതിരെ ഇരട്ടഗോള്‍ ജയവുമായി ഹംഗറി

MediaOne Logo

admin

  • Published:

    25 May 2018 10:21 PM IST

ഓസ്ട്രിയക്കെതിരെ ഇരട്ടഗോള്‍ ജയവുമായി ഹംഗറി
X

ഓസ്ട്രിയക്കെതിരെ ഇരട്ടഗോള്‍ ജയവുമായി ഹംഗറി

യൂറോയില്‍ അയല്‍ക്കാരുടെ പോരാട്ടത്തില്‍ ഹംഗറിക്ക് ജയം.

യൂറോയില്‍ അയല്‍ക്കാരുടെ പോരാട്ടത്തില്‍ ഹംഗറിക്ക് ജയം. ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഹംഗറി പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി മുപ്പത് സെക്കന്‍റ്, ഡേവിഡ് അലബയുടെ ഇടംകാലനടി.ടൂര്‍ണമെന്‍റിലെ ഏറ്റവും വേഗതയേറിയ ഗോളിനുള്ള സാധ്യത ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങുന്നു. തൊട്ട് പിന്നാലെ വീണ്ടും ഓസ്ട്രിയന്‍ ആക്രമണം. നാല്‍പ്പത് വയസുള്ള ഗോളിയുടെ നെടുനീളന്‍ സേവ്. ആദ്യ പകുതിയില്‍ പന്ത് പൂര്‍ണമായും ഓസ്ട്രിയയുടെ കയ്യില്‍.

കളിക്ക് വിപരീതമായി രണ്ടാം പകുതിയില്‍ ഹംഗറിയുടെ ഗോള്‍. ഗോള്‍ സ്കോറര്‍ ആദം സലായ്. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടയില്‍‌ ഡ്രാഗോവിച്ചിന് ചുവപ്പ് കാര്‍ഡ്. പന്ത് പിന്നെ ഹംഗറിയുടെ കാലില്‍. ഹംഗറിയുടെ നിരന്തര മുന്നേറ്റം. പകരക്കാരന്‍ സ്റ്റൈബറുടെ അതിമനോഹര ഫിനിഷിങില്‍ ഓസ്ട്രിയന്‍ പതനം പൂര്‍ണ്ണം. നാല്‍പ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ഹംഗറി യൂറോ കപ്പില്‍ കളിക്കാനിറങ്ങുന്നത്.

TAGS :

Next Story