Quantcast

തോല്‍വിയിലേക്ക് നയിച്ചത് ധോണിയുടെ ആ പിഴവോ?

MediaOne Logo

admin

  • Published:

    26 May 2018 11:24 PM GMT

തോല്‍വിയിലേക്ക് നയിച്ചത് ധോണിയുടെ  ആ പിഴവോ?
X

തോല്‍വിയിലേക്ക് നയിച്ചത് ധോണിയുടെ ആ പിഴവോ?

ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ഹെന്‍റിക്കസിനെ പിടി കൂടിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു ധോണി.

ഓസീസിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച ഘടകങ്ങളില്‍ മുന്‍ നായകന്‍ ധോണിയുടെ തെറ്റായ ഒരു തീരുമാനവും. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ഹെന്‍റിക്കസിനെ പിടി കൂടിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു ധോണി. പതിവായി ഡിആര്‍എസ് ആവശ്യപ്പെടുന്നതിന് മുമ്പ് ധോണിയുടെ സഹായം തേടാറുള്ള കൊഹ്‍ലി ഇത്തവണ അപ്പീല്‍ വേണ്ടെന്ന് തീരുമാനിച്ചു. പന്ത് ബാറ്റിലുരസിയില്ലെന്ന ധോണിയുടെ വാദമായിരുന്നു ഇതിന് കാരണം. എന്നാല്‍ പന്ത് ഹെന്‍റിക്കസിന്‍റെ ബാറ്റില്‍ ഉരസിയെന്ന് റീപ്ലേകള്‍ തെളിയിച്ചു.

ജീവന്‍ കിട്ടിയ ഹെന്‍റിക്കസ് 46 പന്തുകളില്‍ നിന്നും 62 റണ്‍സുമായി കംഗാരുക്കളുടെ വിജയ ശില്‍പ്പിയായി മാറി.

TAGS :

Next Story