Quantcast

മിഷേല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

MediaOne Logo

admin

  • Published:

    26 May 2018 9:06 PM GMT

മിഷേല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
X

മിഷേല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളിയതോടെയാണ് പ്ലാറ്റിനി സ്ഥാനമൊഴിഞ്ഞത്

മിഷേല്‍ പ്ലാറ്റിനി യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഫിഫ വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളിയതോടെയാണ് പ്ലാറ്റിനി സ്ഥാനമൊഴിഞ്ഞത്. അതേസമയം, പ്ലാറ്റിനിയുടെ ആറ് വര്‍ഷത്തെ വിലക്ക് നാല് വര്‍ഷമായി കോടതി കുറച്ചു.

അവസാന പ്രതീക്ഷയെന്ന നിലയിലായിരുന്നു പ്ലാറ്റിനി ലോക കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ആറ് വര്‍ഷത്തെ വിലക്ക് നാല് വര്‍ഷമായും 53 ലക്ഷം രൂപയുടെ പിഴ 40 ലക്ഷമായും കോടതി കുറച്ചത് പ്ലാറ്റിനിക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ലോക ഫുട്ബോളില്‍ നിന്ന് ഇനി പ്ലാറ്റിനിക്ക് വിട്ടു നില്‍ക്കേണ്ടി വരും.

അപ്പീല്‍ തള്ളിയതോടെ ജൂണില്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്ബോളിന്റെ സംഘാടക സമിതിയില്‍ പ്ലാറ്റിനി ഉണ്ടാകില്ലെന്ന് ഉറപ്പായി. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ പോലും പ്ലാറ്റിനിക്ക് കഴിയില്ല. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഫിഫ എത്തിക്സ് കമ്മിറ്റി പ്ലാറ്റിനിക്ക് വിലക്കേര്‍പ്പെടുത്തിയത്. 2011 ല്‍ അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പക്കല്‍ നിന്നും കോടിക്കണക്കിന് രൂപ രേഖകളില്ലാതെ കൈപ്പറ്റി എന്നതായിരുന്നു പ്ലാറ്റിനിക്കെതിരായ പ്രധാന ആരോപണം.

TAGS :

Next Story