Quantcast

വാര്‍ണറോട് സഹകരിക്കാന്‍ താത്പര്യമില്ലെന്ന് ആസ്‌ട്രേലിയന്‍ താരങ്ങള്‍

MediaOne Logo

Subin

  • Published:

    26 May 2018 10:38 AM GMT

വാര്‍ണറോട് സഹകരിക്കാന്‍ താത്പര്യമില്ലെന്ന് ആസ്‌ട്രേലിയന്‍ താരങ്ങള്‍
X

വാര്‍ണറോട് സഹകരിക്കാന്‍ താത്പര്യമില്ലെന്ന് ആസ്‌ട്രേലിയന്‍ താരങ്ങള്‍

പന്ത് ചുരുണ്ടലിന് പിന്നിലെ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ വാര്‍ണര്‍ ടീമംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ടീമംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും കലഹം വ്യാപിച്ചെന്നും വാര്‍ത്തയുണ്ട്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ഡേവിഡ് വാര്‍ണറോട് സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് ടീമില്‍ ചില താരങ്ങള്‍ പറഞ്ഞു. ഇതിനിടെ വിവാദത്തില്‍ സ്മിത്തുള്‍പ്പെടെയുള്ള താരങ്ങളുടെ വിലക്ക് നീട്ടിയേക്കും.

വിവാദം വലിയ തോതിലാണ് ഓസിസ് ടീമിനെ ബാധിച്ചിരിക്കുന്നത്. പന്ത് ചുരുണ്ടലിന് പിന്നിലെ സൂത്രധാരന്‍ ഡേവിഡ് വാര്‍ണറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ വാര്‍ണര്‍ ടീമംഗങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും ടീമംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും കലഹം വ്യാപിച്ചെന്നും വാര്‍ത്തയുണ്ട്. ഈ സാഹചര്യത്തില്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും കളിക്കളത്തിലും വാര്‍ണറുമായും സഹകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗം താരങ്ങള്‍ പറയുന്നത്. ഇതിനിടെ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടായേക്കും. താരങ്ങളുടെ വിലക്ക് ഒരു വര്‍ഷം വരെ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാദം ശക്തമായതോടെ പരിശീലക സ്ഥാനത്ത് നിന്ന് ഡാരന്‍ ലീമന്‍ രാജിവെച്ചേക്കും.

പന്തില്‍ കൃത്രിമം കാണിക്കാനുള്ള തീരുമാനം ടീം ഒരുമിച്ചെടുത്തെന്നായിരുന്നു സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബാന്‍ക്രോഫ്റ്റിനെ രക്ഷിക്കാന്‍ സ്മിത്ത് കുറ്റം സ്വയം ഏറ്റെടുത്തെന്നായിരുന്നു ടീമിലെ മറ്റൊരംഗത്തിന്റെ വെളിപ്പെടുത്തല്‍. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓസീസ് ടീമിന്റെ സ്‌പോണ്‍സര്‍മാരെല്ലാം പിന്മാറുന്നതായും റിപ്പോര്‍ട്ടുണ്ട്.

TAGS :

Next Story