Quantcast

കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന

MediaOne Logo

admin

  • Published:

    27 May 2018 3:15 AM GMT

കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന
X

കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന

ഇതിനിടെ മുന്‍ ഡയറക്ടര്‍ രവിശാസ്ത്രിയെ പരിശീലക സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹം കൊഹ്‍ലി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് സച്ചിനുമായും ലക്ഷ്മണുമായും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് സൂചന. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൌരവ് ഗാംഗുലി എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കുംബ്ലെയും നായകന്‍ കൊഹ്‍ലിയും തമ്മില്‍ സാരമായ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും സമവായത്തിന്‍റെ സാധ്യത പരമാവധി ആരായുന്നതിനോടാണ് ഉപദേശക സമിതി അംഗങ്ങള്‍ക്ക് താത്പര്യമെന്നാണ് സൂചന. പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ ട്രാക്ക് റെക്കോഡ് അവഗണിക്കുന്നതിനോട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കും ബിസിസിഐയിലെ ഭൂരിപക്ഷ അംഗങ്ങളള്‍ക്കും യോജിപ്പില്ല. ടീമിന്‍റെ പരിശീലകനെ നായകന്‍ നിശ്ചയിക്കുക എന്ന തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിന് ആപത്ക്കരമാകുമെന്ന വിലയിരുത്തലും ശക്തമാണ്. ചുരുക്കത്തില്‍ സാഹചര്യങ്ങള്‍ കുംബ്ലെയെ സംബന്ധിച്ചിടത്തോളം അനുകൂലമാണ്. കൊഹ്‍ലിയും കുംബ്ലെയും വിട്ടുവീഴ്ചക്ക് തയ്യാറാകുകയാണെങ്കില്‍ ടീമിനെ സംബന്ധിച്ചിടത്തോളം അതിലേറെ ഗുണകരമായി മറ്റൊന്നും സംഭവിക്കാനില്ലെന്നും വിലയിരുത്തലുണ്ട്. ഇത്തരമൊരു സമവായത്തിന്‍റെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞാല്‍ മാത്രമെ പുതിയ ഒരാളിക്ക് ചര്‍ച്ചകള്‍ നീങ്ങുകയുള്ളൂ.

ഉപദേശക സമിതി യോഗം ചേര്‍ന്നെന്നും തക്ക സമയത്ത് ഉപദേശക സമിതി തീരുമാനം തങ്ങളെ അറിയിക്കുമെന്നും ഇന്നലെ ബിസിസിഐ വ്യക്കമാക്കി, ഒരു സമവായത്തിന് സമയം കണ്ടെത്താനാണ് ഉപദേശക സമിതിക്ക് താത്പര്യമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനിടെ മുന്‍ ഡയറക്ടര്‍ രവിശാസ്ത്രിയെ പരിശീലക സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹം കൊഹ്‍ലി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് സച്ചിനുമായും ലക്ഷ്മണുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് കൊഹ്‍ലി ഈ ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരമൊരു ആവശ്യത്തോട് പൊതുവെ നനഞ്ഞ സമീപനമാണ് ഉപദേശക സമിതിക്കും ബിസിസിഐ കേന്ദ്രങ്ങള്‍ക്കുമുള്ളതെന്നാണ് സൂചന.

TAGS :

Next Story