Quantcast

ഇന്ത്യയുടെ ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ ഒളിംപിക് യോഗ്യത നേടി

MediaOne Logo

admin

  • Published:

    27 May 2018 11:01 AM GMT

ഇന്ത്യയുടെ ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ ഒളിംപിക് യോഗ്യത നേടി
X

ഇന്ത്യയുടെ ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ ഒളിംപിക് യോഗ്യത നേടി

ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക് താരമാണ് ദീപ.

ഇന്ത്യയുടെ ജിംനാസ്റ്റിക് താരം ദീപ കര്‍മാകര്‍ റിയോ ഒളിംപിക്‌സിന് യോഗ്യത നേടി. ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക് താരമാണ് ദീപ.

റിയോ ഡി ജനീറോയില്‍ നടന്ന അവസാന ഒളിംപിക് യോഗ്യതാ മത്സരത്തിലാണ് ദീപ ചരിത്രത്തിലിടം നേടിയത്. 52.698 പോയിന്റാണ് യോഗ്യതാ മത്സരത്തില്‍ ത്രിപുരയില്‍ നിന്നുള്ള ദീപ നേടിയത്. 52 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. 1964ലാണ് ഒരു ഇന്ത്യന്‍ താരം അവസാനമായി ഒളിംപിക്‌സിലെ ജിംനാസ്റ്റിക്സില്‍ മത്സരിച്ചത്. ഒളിംപിക്സില്‍ ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ച 11 പേരും പുരുഷന്മാരായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്ന ദീപയിലൂടെ ഇന്ത്യ ജിംനാസ്റ്റിക്സിലെ ആദ്യ ഒളിമ്പിക് മെഡല്‍ സ്വപ്നം കാണുകയാണ്. ജിംനാസ്റ്റിക്സിലെ ഏറ്റവും കഠിനമെന്ന് വിശേഷണമുള്ള പ്രൊദുനോവ വോള്‍ട്ട് കൃത്യമായി പൂര്‍ത്തീകരിച്ച മൂന്നാമത്തെ വനിതയാണ് ദീപ കര്‍മാകര്‍. ലോകത്തിലിതു വരെ പ്രൊദുനോവ ചാട്ടം പൂര്‍ത്തിയാക്കിയിട്ടുള്ളത് അഞ്ച് പേര്‍ മാത്രമാണ്. ആ പട്ടികയില്‍ സാക്ഷാല്‍ പ്രൊദുനോവക്കും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ യാമിലെ പെനക്കും ശേഷമുള്ള പേരാണ് ദീപാ കര്‍മാകര്‍. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ലോകത്തെ വിസ്മയിപ്പിച്ച ആ പ്രകടനം.

TAGS :

Next Story