Quantcast

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ആം സ്വര്‍ണം

MediaOne Logo

Sithara

  • Published:

    27 May 2018 2:36 PM GMT

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ആം സ്വര്‍ണം
X

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ആം സ്വര്‍ണം

വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ആം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പിലും അഞ്ച് മീറ്റര്‍ എയര്‍പിസ്റ്റളിലും ഇന്ത്യ വെങ്കലം നേടി. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ മേരികോം ബോക്സിങ് ഫൈനലില്‍ കടന്നു.

കോമണ്‍വെല്‍ത്തിലെ ഇന്ത്യയുടെ മെഡലുകള്‍ക്ക് ഷൂട്ടിങ്ങിലൂടെ തിളക്കമേറുന്നത് തന്നെയാണ് ഇന്നത്തെയും കാഴ്ച. ശ്രേയസി സിങ്ങാണ് ഡബിള്‍ ട്രാപ്പിലൂടെ ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം എമ്മാ കോക്സുമായുള്ള ആവേശ പോരാട്ടത്തിനൊടുവിലാണ് ശ്രേയസി സ്വര്‍ണം സ്വന്തമാക്കിയത്.

പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പില്‍ അങ്കുര്‍മിത്തലും അഞ്ച് മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാളും വെങ്കലം നേടി. നേരത്തെ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളിലും ഓംപ്രകാശ് വെങ്കലം നേടിയിരുന്നു.

ബോക്സിങ്ങില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ മേരികോം ഫൈനലില്‍ കടന്നിട്ടുണ്ട്. 48 കിലോഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ ദില്‍ റുകേഷിനെയാണ് മേരികോം തോല്‍പ്പിച്ചത്. 5-0 നായിരുന്നു മേരികോമിന്‍റെ ഫൈനല്‍ പ്രവേശനം. 12 സ്വര്‍ണ്ണവും 4 വെള്ളിയും 7 വെങ്കലവുമായി ആകെ 23 മെഡലുമായി ഇന്ത്യ മെ‍ഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

TAGS :

Next Story