Quantcast

ബൊളീവിയയെ മൂന്നടിയില്‍ കുഴിച്ചുമൂടി അര്‍ജന്റീന

MediaOne Logo

admin

  • Published:

    27 May 2018 7:05 PM GMT

ബൊളീവിയയെ മൂന്നടിയില്‍ കുഴിച്ചുമൂടി അര്‍ജന്റീന
X

ബൊളീവിയയെ മൂന്നടിയില്‍ കുഴിച്ചുമൂടി അര്‍ജന്റീന

കോപ അമേരിക്കയില്‍ ബോളീവിയക്കെതിരെ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.

കോപ അമേരിക്കയില്‍ ബോളീവിയക്കെതിരെ അര്‍ജന്റീനക്ക് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് അര്‍ജന്റീന പ്രവേശിച്ചു. ബൊളീവിയ നേരത്തേ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. 13ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ എറിക് ലാമല്ലെയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ രണ്ടു മിനിറ്റിനകം എസിക്വല്‍ ലാവെസി രണ്ടാം ഗോളും നേടുകയായിരുന്നു. ലാവെസിയാണ് കളിയിലെ താരം. 32ാം മിനിറ്റില്‍ വിക്ടര്‍ ക്യൂസ്റ്റയാണ് മൂന്നാം ഗോള്‍ നേടിയത്. സൂപ്പര്‍ താരം മെസിയെ ആദ്യഇലവനില്‍ ഇറക്കാതെയാണ് അര്‍ജന്റീന ഒന്നാം പകുതി പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ മെസി ഇറങ്ങിയെങ്കിലും ഗോളുകള്‍ പിറന്നില്ല. മത്സരത്തില്‍ നീലപ്പട തികഞ്ഞ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ കാര്യമായി തന്നെ ബൊളീവിയ ശ്രദ്ധിച്ചത് തോല്‍വിയുടെ ആഘാതം കുറച്ചു.

TAGS :

Next Story