Quantcast

സ്വീഡിഷ് ദുരന്തവും ഇറ്റലിയുടെ മഹാഭാഗ്യവും

MediaOne Logo

admin

  • Published:

    27 May 2018 2:45 PM GMT

സ്വീഡിഷ് ദുരന്തവും ഇറ്റലിയുടെ മഹാഭാഗ്യവും
X

സ്വീഡിഷ് ദുരന്തവും ഇറ്റലിയുടെ മഹാഭാഗ്യവും

സ്വീഡൻകാർ അറിഞ്ഞുകൊണ്ട് തന്നെ ഇറ്റാലിയൻ സ്ലോ മോഷൻ ഫുട്ബോൾ തന്ത്രത്തിൽ വീഴുകയായിരുന്നു അവസരം മുതലാക്കി പാര്‍ശ്വങ്ങളിലൂടെ പന്തെത്തിക്കാൻ കാൽസ്ട്രോമും, ലാർസനും, ഫോര്സ്ബെര്ഗും പരാജയപ്പെട്ടു. അവരും കളി മധ്യത്തിൽ തള ചിട്ടതോടെ ഇബ്രാക്ക് പന്ത് കിട്ടാതെയുമായി...

കടലാസിലെ ഏറ്റവും വലിയ രണ്ടു ടീമുകളാണ് ഇറ്റലിയും സ്വീഡനും, ഒരുവശത്ത്‌ ബഫനും മറു വശത്ത്‌ ഇബ്രാഹീമോവിച്ചും അതുകൊണ്ടുതന്നെ ഇതുവരെ നടന്നതിൽ ഏറ്റവും ആവേശകരമായ ഒരു മത്സരം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു കൂട്ടരും സ്ലോമോഷൻ പന്തുകളിയുമായി മുന്നേറിയപ്പോൾ ഇതുവരെ കണ്ടതിൽ ഏറ്റവും വിരസമായതു മാറുകയും ചെയ്തു,

വിജയം അനുവാര്യ മായിരുന്നിട്ടുകൂടി സ്വീഡൻ ഇറ്റലി ഒരുക്കിയ ഓഫ്‌ സൈഡ് ട്രാപ്പിൽ പെട്ട് കാര്യമായ ഒരു മുന്നേറ്റം പോലും കാഴ്ച വൈക്കാനാകാതെ കളി കൈ വിട്ടു കളിക്കുകയും ചെയ്തു, മറു വശത്ത് അസൂറികൾ ആകട്ടെ അവരുടെ പരമ്പരാഗത ശൈലിയിൽ അതി ശക്തമായ പ്രതിരോധം ഒരുക്കുകയും മാൻ റ്റു മാൻ ടാക്ളിങ്ങിൽ ഇബ്രാഹീമോവിചിനെയും ആന്ടെര്സനെയും തടഞ്ഞിടുകയും ചെയ്തു.

അതോടെ സ്വിസ് മുന്നേറ്റ നിരയുടെ മുന ഒടിയുകയും ഇതോടെ ഇറ്റലിക്കാർ അവരുടെ ഇഷ്ടാനുസരണം കളി നിയന്ത്രണവും കൈയിൽ എടുത്തു. ബോനൂചി, ബർസാഗിലി, ചില്ലീനിഎന്നിവർ ഒരുക്കിയ പ്രതിരോധ തന്ത്രം അവരുടെ പരമ്പരാഗത രീതിയിൽ അതുപോലെ പ്രാവര്‍ത്തികമാക്കിയപ്പോൾ കാറ്റ് പോലും കടക്കാത്ത വിധം ശക്തവും പരുക്കനുമായി ഏതു പ്രതിരോധവും മറികടക്കുന്ന ഇബ്ര പോലും ഇതിനു മുന്നില്‍ വിഷമിച്ചു നിന്നുപോയി. അത് പോലെ മിനിമം ഫുട്ബാളും ആകസ്മിക വിജയവും എന്ന അസൂറിപ്പടയുടെ മുദ്രാവാക്യം ഒരിക്കൽക്കൂടി അവർ യാഥാര്‍ഥ്യമാക്കി.

എൻപത്തി എട്ടാമത്തെ മിനിറ്റിലെ ഏഡറുടെ വിസ്മയ ഗോള്‍ പിറന്നത് പ്രവചനാതീതമായ ഇറ്റലിയുടെ മുന്നേറ്റത്തില്‍ നിന്നായിരുന്നു. ആദ്യ ദിവസം ബെൽജിയത്തിന് എതിരെ കോമ്പിനേഷൻ ഫുട്ബോൾ കാഴ്ചവച്ച അവരിന്നു സ്വീഡനെ കളിപ്പിച്ചു ക്ഷീണിപ്പികുക എന്ന തന്ത്രമാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ അവർ കളി മൈതാന മധ്യത്തു തളച്ചിടുകയും ചെയ്തു പോരാത്തതിന് തീരെ സ്പോര്ട്സ് മാൻ സ്പിരിട്ടില്ലാതെ നായകൻ ബഫൻ തന്നെ പന്ത് കൈ വച്ച് താമസിപ്പിക്കുകയും ഹങ്കറി ക്കാരാൻ റഫറി കാസയിൽ നിന്ന് മഞ്ഞക്കാർഡു വാങ്ങി എടുക്കുകയും ചെയ്തു.

സ്വീഡൻകാർ അറിഞ്ഞുകൊണ്ട് തന്നെ ഇറ്റാലിയൻ സ്ലോ മോഷൻ ഫുട്ബോൾ തന്ത്രത്തിൽ വീഴുകയായിരുന്നു അവസരം മുതലാക്കി പാര്‍ശ്വങ്ങളിലൂടെ പന്തെത്തിക്കാൻ കാൽസ്ട്രോമും, ലാർസനും, ഫോര്സ്ബെര്ഗും പരാജയപ്പെട്ടു. അവരും കളി മധ്യത്തിൽ തള ചിട്ടതോടെ ഇബ്രാക്ക് പന്ത് കിട്ടാതെയുമായി. ഇതിനിടയിൽ ഈ അതുല്യ ഫോർവേഡു പലപ്പോഴും ലോങ്ങ്‌ റെഞ്ചു ഷൂട്ടുകൾ പരീക്ഷച്ചപ്പോൾ മുൻ ലോക ഒന്നാം നമ്പർ ഗോളി ഇന്നും അവസരത്തിന് ഒത്തു ഉയർന്നതോടെ പ്രീ ക്വാർട്ടറിൽ എത്തുകയെന്ന സ്വീഡിഷ് മോഹം തടയിടപ്പെടുകയും ചെയ്തു.

ഇന്നത്തെ കളി വിശകലനം ചെയ്യുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത് ഇന്ന് വിജയം അനിവാര്യമായിരുന്നിട്ടും എന്തുകൊണ്ട് സ്വീഡൻ വേഗത്തിന്‍റെ പര്യായമായ അവരുടെ പരമ്പരാഗത രീതി കൈവിട്ടുകൊണ്ട് ഇറ്റലിക്കാരെ അനുകരിച്ചു ഡിഫൻസീവ് തന്ത്രത്തിൽ ചെന്ന് ചാടി പ്രീ ക്വാർട്ടർ അവസരം കൈവിട്ടു കളിച്ചു എന്നാണു ...!

TAGS :

Next Story