ജിംനാസ്റ്റിക്കില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടി താരമായ നാദിയ
ജിംനാസ്റ്റിക്കില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടി താരമായ നാദിയ
വെറും പതിനാല് വയസ്സ് മാത്രമുണ്ടായിരുന്ന നാദിയ ആ ഒളിമ്പിക്സില്‍ നേടിയത് മൂന്ന് സ്വര്‍ണങ്ങള്‍
1976 ലെ മോണ്‍ട്രിയാല്‍ ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടുന്നത് നാദിയ കൊമനേച്ചിയെന്ന ജിംനാസ്റ്റിക് താരത്തിലൂടെയാണ്. വെറും പതിനാല് വയസ്സ് മാത്രമുണ്ടായിരുന്ന നാദിയ ആ ഒളിമ്പിക്സില്‍ നേടിയത് മൂന്ന് സ്വര്‍ണങ്ങള്‍. ജിംനാസ്റ്റിക്കില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടിയ ആദ്യ താരം കൂടിയാണ് നാദിയ കൊമനേച്ചി.
ജിംനാസ്റ്റിക് വേദിയിലെത്തിയ കാണികള്‍ക്ക് അവളൊരു പാവക്കുട്ടിയെ പോലെയാണ് തോന്നിച്ചത്. ഈ കുട്ടിയുടെ ശരീരത്തില്‍ എല്ലുകളില്ലേയെന്ന് ചിലര്‍ക്ക് സംശയം. പക്ഷെ റുമാനിയയില്‍ നിന്നുമെത്തിയ പതിനാലുകാരി നാദിയ കൊമനേച്ചിക്ക് ചെയ്തതൊന്നും പോരായിരുന്നു. തൃപ്തിയായത് സ്കോര്‍ ബോര്‍ഡില്‍ പത്തെന്ന് തെളിഞ്ഞപ്പോള്‍ മാത്രം. കാഴ്ചക്കാര്‍ അന്തം വിട്ടുനിന്നതും അപ്പോള്‍ തന്നെ. പത്തില്‍ പത്ത് മാര്‍ക്കും നേടി പത്തരമാറ്റോട് കൂടി ആ പതിനാലുകാരി വേദിയെ തൊഴുതുനിന്നു. കായിക ലോകം അവര്‍ക്ക് മുന്നില്‍ തല കുനിച്ചു. കാരണം ജിംനാസ്റ്റിക്കില്‍ പത്തെന്ന സ്കോറിലേക്ക് അന്നുവരെ മറ്റൊരു താരം കയറിപ്പറ്റിയിട്ടില്ലയിരുന്നു. ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ താരം, ജിംനാസ്റ്റിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വര്‍ണ നേട്ടക്കാരി.
മോണ്‍ട്രിയാലില്‍ നിന്നും വിമാനം കയറുമ്പോള്‍ ലോകത്തിന്റെ നെറുകിലായിരുന്നു നാദിയ `കൊമനേച്ചി. മോസ്കോയില്‍ നടന്ന അടുത്ത ഒളിമ്പിക്സിലും രണ്ട് സ്വര്‍ണം നേടി നാദിയ കരുത്ത് കാട്ടി. ലോറെസ് ലോക സ്പോർട്സ് അക്കാദമി നൂറ്റാണ്ടിന്റെ കായികതാരങ്ങളിൽ ഒരാളായി 2000ത്തില്‍ നാദിയ കൊമനേച്ചിയെ തെരഞ്ഞെടുത്തു.
Adjust Story Font
16