Quantcast

38 തികഞ്ഞ നെഹ്‌റയെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍

MediaOne Logo

Subin

  • Published:

    28 May 2018 9:44 AM GMT

38 തികഞ്ഞ നെഹ്‌റയെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍
X

38 തികഞ്ഞ നെഹ്‌റയെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍

തനിക്ക് ശേഷം വന്ന പല തലമുറകളിലെ കളിക്കാരും വിരമിച്ചപ്പോഴും ഇന്ത്യന്‍ ടീമിലേയും സണ്‍റൈസേഴ്‌സിലേയും അവിഭാജ്യഘടകമായി തുടരുകയാണ് നെഹ്‌റ...

കഴിവിനേക്കാള്‍ കഠിനാധ്വാനം കൂടിയ അളവില്‍ ചേരുമ്പോഴാണ് ആശിഷ് നെഹ്‌റയെന്ന ഇന്ത്യന്‍ പേസറുടെ വിജയകഥ ആരംഭിക്കുന്നത്. കരിയറില്‍ ഉടനീളം പരിക്ക് വേട്ടയാടിയപ്പോഴും നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രം ശാരീരികക്ഷമത നിലനിര്‍ത്തനായ താരമാണ് ഇന്ന് 38 തികഞ്ഞ നെഹ്‌റ. ഒരു പേസ് ബൗളറെ സംബന്ധിച്ചിടത്തോളം 38 വയസ് എന്നത് ചെറിയ പ്രായമല്ലെന്നത് വൈവിധ്യവും വേഗതയും ഒരുപോലെ കൈമുതലായുള്ള നെഹ്‌റയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കണം.

ജസ്പ്രീത് ബുംറയെന്ന 23കാരനൊപ്പമാണ് ട്വന്റി 20യില്‍ ഇന്ത്യക്കുവേണ്ടി പന്തെറിയുന്നതെങ്കില്‍ ഐപിഎല്ലില്‍ 27കാരനായ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സ് താരമായ നെഹ്‌റയുടെ പങ്കാളി. തനിക്ക് ശേഷം വന്ന പല തലമുറകളിലെ കളിക്കാരും വിരമിച്ചപ്പോഴും ഇന്ത്യന്‍ ടീമിലേയും സണ്‍റൈസേഴ്‌സിലേയും അവിഭാജ്യഘടകമായി തുടരുകയാണ് നെഹ്‌റ. പുത്തന്‍ തലമുറയുടെ ട്വന്റി 20യിലെ പഴയ തലമുറയുടെ താരമായി വിലസുന്ന നെഹ്‌റയെക്കുറിച്ച് അറിയേണ്ട ചില വസ്തുതകള്‍.

അപൂര്‍വ്വതാരങ്ങള്‍, അപൂര്‍വ്വ ചിത്രം

നെഹ്‌റയെന്ന താരത്തിന്റെ ക്രിക്കറ്റിലെ അനുഭവ പരിചയയത്തിന്റെ സംസാരിക്കുന്ന തെളിവാണ് ഈ ചിത്രം. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് നെഹ്‌റയുടെ കയ്യില്‍ നിന്നും സമ്മാനം വാങ്ങുന്ന ആ കൗമാരക്കാരന്‍. 14 വര്‍ഷം മുമ്പ് ഈ ചിത്രമെടുക്കുമ്പോള്‍ നെഹ്‌റ ഇന്ത്യന്‍ താരമായിരുന്നു. അന്ന് സമ്മാനം കൊടുത്ത കുട്ടിക്ക് കീഴില്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാനും നെഹ്‌റയ്ക്കായി.

അരങ്ങേറ്റം 1999ല്‍

ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യന്‍ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1999ലാണ് നെഹ്‌റ ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ കളി ആരംഭിച്ച് ഇപ്പോഴും തുടരുന്ന അപൂര്‍വ്വം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിലൊരാളാണ് നെഹ്‌റ.

ലോകകപ്പിലെ മികച്ച ബൗളിംഗ്

ലോകകപ്പില്‍ ഏറ്റവും മികച്ച ബൗളിംഗ് നടത്തിയ ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് ആശിഷ് നെഹ്‌റയുടെ പേരിലാണ്. ലോകകപ്പിലെ മാത്രമല്ല ഏകദിനത്തിലെ തന്നെ മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നാണ് 2003 ലോകകപ്പില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ നെഹ്‌റ നടത്തിയത്. 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് നെഹ്‌റ നേടിയത്. മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിഞ്ഞായിരുന്നു നെഹ്‌റ അന്ന് എതിര്‍ താരങ്ങളെ ഞെട്ടിച്ചത്.

ഏകദിനത്തില്‍ രണ്ട് തവണ ആറ് വിക്കറ്റ് നേട്ടം

ഇന്ത്യക്കുവേണ്ടി ഏകദിനത്തില്‍ രണ്ട് തവണ ആറ് വിക്കറ്റ് നേടിയ ഏക ഇന്ത്യക്കാരനാണ് ആശിഷ് നെഹ്‌റ. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ പ്രകടനമെങ്കില്‍ ശ്രീലങ്കക്കെതിരെയായിരുന്നു രണ്ടാം പ്രകടനം. 2005ല്‍ കൊളംബോയില്‍ ശ്രീലങ്കക്കെതിരെ 59 റണ്‍ വിട്ടുകൊടുത്താണ് നെഹ്‌റ ആറ് വിക്കറ്റ് വീഴ്ത്തിയത്.

ഐപിഎല്ലില്‍ അഞ്ച് ടീമുകളിലെ അംഗം

ട്വന്റി 20 ബൗളറായ ആശിഷ് നെഹ്‌റ ഐപിഎല്ലില്‍ ഏറ്റവും തിളങ്ങിയ താരങ്ങളിലൊരാളാണ്. ഐപിഎല്ലില്‍ അഞ്ച് ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന നെഹ്‌റ പിന്നീടുള്ള രണ്ട് സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലായിരുന്നു. 2011ലും 2012ലും പൂനെ വാരിയേഴ്‌സിന്റെ ജേഴ്‌സിയിലായിരുന്ന നെഹ്‌റ 2014ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. പിന്നീട് ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരമായ നെഹ്‌റ ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് കളിക്കുന്നത്.

TAGS :

Next Story