ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രകാശ് പദുക്കോണിന്

ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രകാശ് പദുക്കോണിന്
ബിഎഐ പ്രസിഡന്റ് ഡോ.ഹിമാന്ത ബിശ്വ ശര്‍മയാണ് പുരസ്‌കാരം കൊച്ചിയില്‍ പ്രഖ്യാപിച്ചത്.
ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രകാശ് പദുക്കോണിന്. 10 ലക്ഷം രൂപയാണ് പുരസ്‌കാരം. ബിഎഐ പ്രസിഡന്റ് ഡോ.ഹിമാന്ത ബിശ്വ ശര്‍മയാണ് പുരസ്‌കാരം കൊച്ചിയില്‍ പ്രഖ്യാപിച്ചത്.
ബാസ്മിന്റണ്‍ രംഗത്ത് രാജ്യത്തിന്റെ യശസുയര്‍ത്തിയതിനാണ് അവാര്‍ഡ്. കായിക ഭൂപടത്തില്‍ പദുക്കോണിന്റെ സംഭാവന വളരെ വലുതാണ്. ഈ കായിക രംഗത്തേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നതിനുള്ള പ്രോല്‍സാഹനം കൂടിയാണ് അവാര്‍ഡെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മേഖലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ബി എ ഐ തയ്യാറാണ്. അഞ്ച് കേന്ദ്രങ്ങളാണ് അസോസിയേഷന്റെ ലക്ഷ്യം. ജൂനിയര്‍ താരങ്ങള്‍ക് സ്‌കോളര്‍ഷിപ് പദ്ധതികള്‍ ആരംഭിക്കാനും ബിഎ ഐ ക്ക് പദ്ധതിയുണ്ട്. മുതിര്‍ന്ന താരങ്ങള്‍ കളിക്കളത്തില്‍ സജീവമാകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Adjust Story Font
16

