Quantcast

ചഹാലും ധോണിയും ചേരുമ്പോള്‍ മാക്സ്‍വെല്ലിന് ചങ്കിടിക്കും

MediaOne Logo

admin

  • Published:

    28 May 2018 9:47 AM GMT

ചഹാലും ധോണിയും ചേരുമ്പോള്‍ മാക്സ്‍വെല്ലിന് ചങ്കിടിക്കും
X

ചഹാലും ധോണിയും ചേരുമ്പോള്‍ മാക്സ്‍വെല്ലിന് ചങ്കിടിക്കും

മൂന്നാം ഏകദിനത്തിലും സമാന രംഗങ്ങള്‍ അരങ്ങേറിയ ശേഷം ചഹാലിന് ചിരി അടക്കാനായില്ല. ഉടന്‍ തന്നെ നായകന്‍ കൊഹ്‍ലിയും ഈ ചിരിയില്‍ പങ്കാളിയായി. സ്വതവേ ശാന്തനായി കാണപ്പെടുന്ന കേദാര്‍ ജാദവും തമാശയില്‍ പങ്കു ചേര്‍ന്നു.

ഓസീസ് ഓള്‍ റൌണ്ടറും കൂറ്റനടികളുടെ രാജകുമാരനുമായ ഗ്ലെന്‍ മാക്സ്‍വെല്ലിന് ഇന്ത്യന്‍ പര്യടനത്തില്‍ ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. സ്പിന്നര്‍ ചഹാലിന്‍റെ ഇരയായി മടങ്ങാനായിരുന്നു മൂന്ന് മത്സരങ്ങളിലും ഓസീസ് താരത്തിന്‍റെ നിയോഗം. ചഹാലിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുക, ധോണിയാല്‍ സ്റ്റമ്പ് ചെയ്യപ്പെട്ട് കൂടാരം കയറുക - ഇതാണ് മാക്സ്‍വെല്ലെന്നാണ് വൈറലായി കൊണ്ടിരിക്കുന്ന ഒരു തമാശ. മൂന്നാം ഏകദിനത്തിലും ഇത്തരത്തില്‍ ഔട്ടായതോടെയാണ് ഈ തമാശ പ്രചരിക്കാന്‍ തുടങ്ങിയത് ബോള്‍ ടോസ് ചെയ്ത് മാക്സ്‍വെല്ലിന് പിന്തുടരാന്‍ ക്ഷണിച്ച് കുരുക്കില്‍ വീഴ്ത്തുകയാണ് അവസാന രണ്ട് ഏകദിനങ്ങളിലും ചഹാല്‍ ചെയ്തത്. പന്തിന്‍റെ ഗതി മനസിലാകാതെ കൂറ്റനടിക്ക് ക്രീസ് വിടുന്ന മാക്സ്‍വെല്ലിനെ സ്റ്റമ്പ് ചെയ്യുകയായിരുന്നു ധോണി.

മൂന്നാം ഏകദിനത്തിലും സമാന രംഗങ്ങള്‍ അരങ്ങേറിയ ശേഷം ചഹാലിന് ചിരി അടക്കാനായില്ല. ഉടന്‍ തന്നെ നായകന്‍ കൊഹ്‍ലിയും ഈ ചിരിയില്‍ പങ്കാളിയായി. സ്വതവേ ശാന്തനായി കാണപ്പെടുന്ന കേദാര്‍ ജാദവും തമാശയില്‍ പങ്കു ചേര്‍ന്നു.

TAGS :

Next Story