Quantcast

ഗണ്ണേഴ്‍സിന് സിറ്റിയുടെ സമനിലക്കുരുക്ക്

MediaOne Logo

admin

  • Published:

    28 May 2018 3:15 PM GMT

ഗണ്ണേഴ്‍സിന് സിറ്റിയുടെ സമനിലക്കുരുക്ക്
X

ഗണ്ണേഴ്‍സിന് സിറ്റിയുടെ സമനിലക്കുരുക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി - ആഴ്സണല്‍ മത്സരം സമനിലയില്‍ .

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി - ആഴ്സണല്‍ മത്സരം സമനിലയില്‍ . ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. നിലവില്‍ ലീഗില്‍ ആഴ്സണല്‍ മൂന്നാം സ്ഥാനത്തും സിറ്റി നാലാം സ്ഥാനത്തുമാണ്.

രണ്ട് തവണ മുന്നിട്ട് നിന്ന ശേഷമാണ് സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നത്. എട്ടാം മിനിറ്റില്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ വഴി സിറ്റി മുന്നിലെത്തി. ആഘോഷങ്ങള്‍ക്ക് ആയുസ് രണ്ട് മിനിറ്റ് മാത്രം. ഒലിവര്‍ ജിറൌഡിന്റെ മറുപടി ഹെഡ‍റിലൂടെ. ഇടവേളക്ക് ശേഷം കെവിന്‍ ഡിബ്രുയ്ണെയുടെ ഒറ്റയാള്‍ പ്രകടനം സിറ്റിക്ക് വീണ്ടും ലീഡ് നേടികൊടുത്തു. അതേ നാണയത്തിലായിരുന്നു അലക്സിസ് സാഞ്ചസിന്റെ സമനില ഗോള്‍.

‌ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമം തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടിയായി സമനില. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും സിറ്റിക്ക് പിന്നിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

TAGS :

Next Story