യൂറോപ്യന്‍ ഫുട്ബോള്‍ ലീഗ് ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗുര്‍പ്രീത് സിങ് സന്ധു.

യൂറോപ്യന്‍ ഫുട്ബോള്‍ ലീഗ് ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗുര്‍പ്രീത് സിങ് സന്ധു.
നോര്‍വീജിയന്‍ ക്ലബായ സ്റ്റാബക്കിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ ഗുര്‍പ്രീത് സന്ധു കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഗുര്‍പ്രീത് ഗോളൊന്നും വഴങ്ങിയില്ല.
യൂറോപ്യന്‍ ഫുട്ബോള്‍ ലീഗ് ഒന്നാം ഡിവിഷനില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് ഗുര്‍പ്രീത് സിങ് സന്ധു. നോര്‍വീജിയന്‍ ക്ലബായ സ്റ്റാബക്കിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ ഗുര്‍പ്രീത് സന്ധു കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ ഗുര്‍പ്രീത് ഗോളൊന്നും വഴങ്ങിയില്ല.
രണ്ട് വര്‍ഷത്തോളമായുള്ള കാത്തിരിപ്പിനൊടുവില്‍ ചരിത്രത്തിലേക്കാണ് ഇന്നലെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ബൂട്ട് കെട്ടിയത്. ബൈച്ചുങ് ബൂട്ടിയക്കും സുനില്‍ ഛേത്രിക്കുമൊന്നും കഴിയാത്ത നേട്ടം. 2014 ആഗസ്തില്‍ സ്റ്റെബാക്കില്‍ എത്തിയ സന്ധുവിന് ഇപ്പോഴാണ് ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയത്. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ വഴങ്ങാതെ കാത്തു ഈ പഞ്ചാബി. എതിര്‍ ടീമായ ക്രിസ്ത്യന്‍സാന്‍ഡ് സന്ധുവിന് കാര്യമായ വെല്ലുവിളിയും ഉയര്‍ത്തിയില്ല. രണ്ട് തവണ മാത്രമാണ് പന്ത് സേവ് ചെയ്യേണ്ടി വന്നത്.
മത്സരത്തില്‍ സ്റ്റെബക്ക് എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചു. നേരത്തെ ബൂട്ടിയയും ഛേത്രിയും സുബ്രതാപാലുമെല്ലാം യൂറോപ്യന്‍ ടീമുകളില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ ഇന്ത്യന്‍ ക്ലബായ ഈസ്റ്റ് ബംഗാളിനും പൈലന്‍ ആരോസിനുമായി കളിച്ച സന്ധു 10 തവണ ദേശീയ ടീമിന്‍റെ ജഴ്സിയും അണിഞ്ഞു. പഞ്ചാബിലെ മൊഹാലി സ്വദേശിയാണ് സന്ധു.
Adjust Story Font
16

