Quantcast

മുരളി വിജയ്ക്ക് പരിക്ക്; ശിഖിര്‍ ധവാന്‍ ടീമില്‍

MediaOne Logo

admin

  • Published:

    29 May 2018 11:01 PM IST

മുരളി വിജയ്ക്ക് പരിക്ക്; ശിഖിര്‍ ധവാന്‍ ടീമില്‍
X

മുരളി വിജയ്ക്ക് പരിക്ക്; ശിഖിര്‍ ധവാന്‍ ടീമില്‍

മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി20യും അടങ്ങുന്നതാണ് ശ്രീലങ്കന്‍ പര്യടനം. 

പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഓപ്പണിഭ് ബാറ്റ്സ്മാന്‍ മുരളി വിജയ്ക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. ഏകദിന , ട്വന്‍റി20 മത്സരങ്ങളില്‍ മിന്നുന്ന ഫോം പുറത്തെടുത്ത ശിഖിര്‍ ധവാനെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തി. ആസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ കൈമുട്ടിന് പരിക്കേറ്റ വിജയ്ക്ക് ഐപിഎല്‍ നഷ്ടമായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ധവാന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായി മാറിയിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിലും റണ്‍ വേട്ട തുടര്‍ന്ന താരത്തെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് മുന്നിലെത്തിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി20യും അടങ്ങുന്നതാണ് ശ്രീലങ്കന്‍ പര്യടനം.

TAGS :

Next Story