Quantcast

റിയോ ഒളിംപിക്സിന് ഒരാഴ്ച്ച

MediaOne Logo

Subin

  • Published:

    30 May 2018 8:57 PM GMT

റിയോ ഒളിംപിക്സിന് ഒരാഴ്ച്ച
X

റിയോ ഒളിംപിക്സിന് ഒരാഴ്ച്ച

സിക വൈറസ്, ബ്രസീലിലെ ആഭ്യന്തര പ്രശ്നങ്ങള്‍, റഷ്യന്‍ താരങ്ങള്‍ക്കുള്ള വിലക്ക്... തല്‍ക്കാലം ഇതെല്ലാം മാറ്റിവെക്കുക.കായിക ലോകം റിയോയാകാന്‍ ഇനി ഒരാഴ്ച.

റിയോ ഒളിമ്പിക്സിലേക്ക് ഇനി ഒരാഴ്ച മാത്രം ദൂരം. 206 രാജ്യങ്ങളിലെ പതിനൊന്നായിരത്തോളം താരങ്ങള്‍ ഏറ്റവും വലിയ കായക സ്വപ്നം എത്തിപ്പിടിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍. അസൌകര്യങ്ങളെക്കുറിച്ച് ഉയരുന്ന പരാതികള്‍ക്ക് എല്ലാം ശരിയാക്കാമെന്ന് റിയോ പറയുന്നു. ഗെയിംസ് വില്ലേജിന്‍റെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചു. വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍.

സിക വൈറസ്, ബ്രസീലിലെ ആഭ്യന്തര പ്രശ്നങ്ങള്‍, റഷ്യന്‍ താരങ്ങള്‍ക്കുള്ള വിലക്ക്... തല്‍ക്കാലം ഇതെല്ലാം മാറ്റിവെക്കുക.കായിക ലോകം റിയോയാകാന്‍ ഇനി ഒരാഴ്ച. മറക്കാന ഫുട്ബോളിന്‍റെ ഈറ്റില്ലമാണ് ബ്രസീലുകാരുടെ ഹൃദയമാണ്,പന്ത്രണ്ടായിരത്തോളം ബ്രസീലുകാരുടെ സ്പര്‍ശമേറ്റ ദീപശിഖ മറക്കാനയില്‍ ഒാഗസ്റ്റ് അഞ്ചിന് എത്തും. കാല്‍പ്പന്തുകളിയും കാല്‍പ്പനികതയും വിപ്ലവങ്ങളും അടയാളപ്പെടുത്തിയ ലാറ്റിനമേരിക്കന്‍ മണ്ണില്‍ ആദ്യമായി ഒളിന്പിക്സിന് തിരിതെളിയും.

42 കായിക ഇനങ്ങളിലെ 2488 മെഡലുകള്‍ക്കായി 206 രാജ്യങ്ങളിലെ പതിനൊന്നായിരത്തോളം താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. അസൌകര്യങ്ങളുണ്ടെന്ന പരാതികളുണ്ട്, ഗെയിംസ് വില്ലേജുകള്‍ ഏറെക്കുറെ ശരിയായി. ബ്രസീലിലെ നാലു നഗരങ്ങളിലെ 32 വേദികളിലാണ് ഒളിന്പിക്സ്.പതിനഞ്ച് എണ്ണം മാത്രമേ പൂര്‍ണ സജ്ജമായിട്ടുള്ളു. ടിക്കറ്റുകള്‍ പകുതിയോളം മാത്രമേ വിറ്റു പോയിട്ടുള്ളു.ആശങ്കകള്‍ക്കിടയിലും എല്ലാം ശരിയാകുമെന്ന് ബ്രസീല്‍.

മാറക്കാനാ സ്റ്റേഡിത്തില്‍ ഒഗസ്റ്റ് അഞ്ചിലെ മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും പിന്നില്‍ പത്തു പേരെ കാണം. ജനിച്ച രാജ്യത്തിന്‍റെ കൊടിയടയാളമില്ലാത്തവര്‍. അഭയാര്‍ത്ഥികളുടെ ടീം. റിയോലിലെ മെഡല്‍ദാന ചടങ്ങില്‍ അവരില്‍ ഒരാള്‍ വേണം. അവര്‍ പിന്നിട്ട അനുഭവം മാത്രം മതി അതിലേക്കു നടന്നു കയറാന്‍.

TAGS :

Next Story