Quantcast

ചരിത്ര ജയത്തില്‍ കണ്ണും നട്ട് ബംഗളൂരു എഫ്.സി ഇന്നിറങ്ങും

MediaOne Logo

Ubaid

  • Published:

    30 May 2018 6:10 AM GMT

ചരിത്ര ജയത്തില്‍ കണ്ണും നട്ട് ബംഗളൂരു എഫ്.സി ഇന്നിറങ്ങും
X

ചരിത്ര ജയത്തില്‍ കണ്ണും നട്ട് ബംഗളൂരു എഫ്.സി ഇന്നിറങ്ങും

എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ഇടം പിടിച്ചപ്പോള്‍ തന്നെ ചരിത്രം കുറിച്ചിരുന്നു ബംഗളൂരു എ.എഫ്.സി

ചരിത്ര ജയത്തില്‍ കണ്ണും നട്ട് ബംഗളൂരു എഫ്.സി ഇന്ന് എ.എഫ്.സി കപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനിറങ്ങും. ഇറാഖ് എയര്‍ ഫോഴ്സാണ് ക്ലബാണ് ബംഗളൂരുവിന്റെ എതിരാളി. ദോഹയില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.

എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ഇടം പിടിച്ചപ്പോള്‍ തന്നെ ചരിത്രം കുറിച്ചിരുന്നു ബംഗളൂരു എ.എഫ്.സി. നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ് ജൊഹര്‍ ദാരു ള്‍ ടാസിമിനെ തോല്‍പ്പിച്ചായിരുന്നു ബംഗളൂരു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന ഖ്യാതിയുമായി ഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ജയം തന്നെയാകും ഛെത്രിയുടേയും കൂട്ടരുടെയും സ്വപ്നം. മലേഷ്യന്‍ ക്ലബിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ച് ജയം നേടിയതിന്‍റെ ആത്മവിശ്വാസം ബംഗളൂരുവിന് കരുത്താകും. പ്രതിരോധത്തിലൂന്നാതെ ആസ്വദിച്ച് നേടാനുള്ളതാണ് ഓരോ വിജയവുമെന്ന പക്ഷക്കാരനാണ് അല്‍ബര്‍ട്ട് റോക്കയെന്ന സ്പാനിഷ് പരിശീലകന്. രണ്ടാം പാദ സെമിയില്‍ ബംഗളൂരുവിന് ആധികാരിക ജയം നേടിക്കൊടുത്തതില്‍ അവസാനം വരെ ആവേശം ചോരാതെ ആര്‍ത്തുവിളിച്ച ആരാധകര്‍ക്കും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. നിരവധി ഇന്ത്യക്കാരുള്ള ദോഹയില്‍ കിരീട പോരാട്ടത്തിനിറങ്ങുമ്പോഴും ആരാധക പിന്തുണ നീലപ്പട പ്രതീക്ഷിക്കുന്നുണ്ട്. നായകന്‍ സുനില്‍ ഛെത്രിയാണ് ടീമിന്റെ നട്ടെല്ല്. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ റിനോ ആന്‍റോയുടെയും സികെ വിനീതിന്‍റെയും സാന്നിധ്യം മതിയാകും. ചുരുങ്ങിയ കാലം കൊണ്ട് രണ്ട് ഐ ലീഗ് കിരീടവും ഒരു തവണ ഫെഡറേഷൻ കപ്പും നേടിയ ടീമാണ് ബംഗളൂരു എഫ്.സി. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടത്തിന്റെ പടിവാതിലെത്തി നില്‍ക്കുന്ന നീലപ്പട ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി പ്രതീക്ഷ കൂടിയാണ്.

TAGS :

Next Story