Quantcast

പ്രിയപ്പെട്ട ഉസൈന്‍ ബോള്‍ട്ട്... നടന്നകലുമ്പോ നൊമ്പരപ്പെടരുത്...

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 5:49 AM GMT

പ്രിയപ്പെട്ട ഉസൈന്‍ ബോള്‍ട്ട്... നടന്നകലുമ്പോ നൊമ്പരപ്പെടരുത്...
X

പ്രിയപ്പെട്ട ഉസൈന്‍ ബോള്‍ട്ട്... നടന്നകലുമ്പോ നൊമ്പരപ്പെടരുത്...

തീര്‍ത്തും അപ്രതീക്ഷിതമായ യാത്രയയപ്പാണ് ഉസൈന്‍ ബോള്‍ട്ടിന് തന്‍റെ ഇഷ്ട ട്രാക്കുകള്‍ നല്‍കിയത്.

തീര്‍ത്തും അപ്രതീക്ഷിതമായ യാത്രയയപ്പാണ് ഉസൈന്‍ ബോള്‍ട്ടിന് തന്‍റെ ഇഷ്ട ട്രാക്കുകള്‍ നല്‍കിയത്. നൂറ് മീറ്ററിലെയും റിലേയിലെയും ലോക റെക്കോര്‍ഡുകാരന് അവസാന മീറ്റില്‍ രണ്ടിനങ്ങളിലും അടിതെറ്റി. പക്ഷെ ഇനിയൊരാള്‍ക്ക് സാധ്യമാണോയെന്ന് കായികലോകം സംശയിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഉസൈന്‍ ബോള്‍ട്ടെന്ന ട്രാക്കിലെ അതികായന്‍ പടിയിറങ്ങുന്നത്.

തോല്‍ക്കാനറിയാത്ത അമാനുഷന്‍. ചരിത്രങ്ങളെല്ലാം കൂട്ടിവെച്ചുണ്ടാക്കിയ കൊടുമുടിയില്‍ നിന്ന് തിരിച്ചിറങ്ങുന്പോള്‍ അയാള്‍ നല്ലൊരു യാത്രയയപ്പ് മോഹിച്ചു. അങ്ങനെയാണ് ലണ്ടനിലേക്കെത്തിയത്. അനാഥമാക്കിപ്പോകുന്നതിന്റെ ദണ്ണം കൊണ്ടാവണം, തന്‍റെ ചിറകുകള്‍ക്കടിയില്‍ ഇത്രയും നാള്‍ ചൂട് പറ്റിക്കിടന്ന നൂറ് മീറ്റര്‍ ട്രാക്ക് അവസാനനിമിഷം അയാളോട് കെറുവിച്ചുനിന്നു. അയാള്‍ വിഷമിച്ചില്ല. ചിരിച്ചുകൊണ്ട് യാത്രയാക്കാന്‍ റിലേ ട്രാക്കില്ലേയെന്ന് ആശ്വാസം കൊണ്ടു. എല്ലാം കല്‍പ്പിച്ചുള്ള അവസാനക്കുതിപ്പ്. കൊടുമുടിയത്രയും താണ്ടാന്‍ താങ്ങായി നിന്ന കാലുകളും പിണങ്ങിയതോടെ അയാള്‍ തളര്‍ന്നു. ആ കാഴ്ച്ച പുതിയതായത് കൊണ്ടാവാം കായിക ലോകം ഞെട്ടിത്തരിച്ച് നിന്നു. കണ്ണീരോടെയുള്ള പടിയിറക്കം.

അയാള്‍ക്ക് പക്ഷെ ദുഖമുണ്ടാവില്ല. കാരണം ഭേദിക്കാന്‍ ഇനി അതിര്‍വരന്പുകളില്ല. കീഴടക്കാന്‍ മറ്റൊരാകാശമില്ല. ചിരിച്ചുകൊണ്ട് പിറകിലാക്കാന്‍ ജീവിച്ചിരിക്കുന്നവരിലാരും എതിരാളികളായില്ല. ജയിച്ചുകഴിഞ്ഞാല്‍ പിന്നെ ആകാശത്തേക്ക് നോക്കി അന്പയ്യുന്നൊരു ശീലമുണ്ടയാള്‍ക്ക്. ഭൂമി മുഴുവന്‍ ജയിച്ചുകഴിഞ്ഞത് കൊണ്ടാണ് ആകാശത്തേക്ക് തിരിഞ്ഞത്. പ്രിയപ്പെട്ട ഉസൈന് ബോള്‍ട്ട്... നടന്നകലുന്പോ നൊന്പരപ്പെടരുത്... കായിക ലോകത്തിന്‍റെ ഭൂമിയും ആകാശവും അങ്ങയുടെ കാല്‍ക്കീഴിലാണ്. എത്ര പുതിയ ബോള്‍ട്ടുമാര്‍ ഉദയം ചെയ്താലും അതങ്ങേക്ക് തുല്യമാവില്ല.

Next Story