Quantcast

പിഎസ്ജിക്കുവേണ്ടി ഗോള്‍ വല കാത്ത്‌ ഡാനി ആല്‍വേസ്‌

MediaOne Logo

Subin

  • Published:

    30 May 2018 5:12 AM GMT

പിഎസ്ജിക്കുവേണ്ടി ഗോള്‍ വല കാത്ത്‌ ഡാനി ആല്‍വേസ്‌
X

പിഎസ്ജിക്കുവേണ്ടി ഗോള്‍ വല കാത്ത്‌ ഡാനി ആല്‍വേസ്‌

പിഎസ്‌ജി 4-1ന്‌ സോഷ്യോക്കെതിരെ മുന്നിട്ടു നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ തൊണ്ണൂറാം മിനുറ്റിലാണ്‌ ഡാനി ആല്‍വേസ്‌ ഗോളിയായെത്തിയത്‌...

ആരേയും കൊതിപ്പിക്കുന്ന കരിയര്‍ റെക്കോഡുള്ള ഫുട്‌ബോള്‍ താരമാണ്‌ ഡാനി ആല്‍വേസ്‌. 34കാരനായ താരത്തിന്റെ ഷെല്‍ഫില്‍ 36 കിരീടങ്ങള്‍ ഇതുവരെയുണ്ട്‌. ഫ്രഞ്ച്‌ ലീഗില്‍ പിഎസ്‌ജിക്കുവേണ്ടി ഗോള്‍ വല കാത്താണ്‌ ഒടുവില്‍ ഡാനി ആല്‍വേസ്‌ എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്‌.

പിഎസ്‌ജി 4-1ന്‌ സോഷ്യോക്കെതിരെ മുന്നിട്ടു നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ തൊണ്ണൂറാം മിനുറ്റിലാണ്‌ ഡാനി ആല്‍വേസ്‌ ഗോളിയായെത്തിയത്‌. പിഎസ്‌ജി ഗോളി കെവിന്‍ ട്രാപ്‌ ബോക്‌സിന്‌ തൊട്ടുപുറത്തുവെച്ച്‌ നടത്തിയ ഒരു ഫൗളിനെ തുടര്‍ന്ന്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായി. അതോടെയാണ്‌ ഡാനി ആല്‍വേസ്‌ ആ കടുത്ത തീരുമാനമെടുത്തത്‌.


പ്രതിരോധക്കാരന്‍ ഡാനി ആല്‍വേസ്‌ ഗ്ലൗസും ഇട്ടുകൊണ്ട്‌ വരുന്നത്‌ കണ്ട്‌ സഹതാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. സോഷ്യോയുടെ ബോക്‌സിന്‌ പുറത്തു നിന്നുള്ള ഫ്രീ കിക്ക്‌ പിഎസ്‌ജിയുടെ പ്രതിരോധ മതിലില്‍ തട്ടി തെറിക്കുകയും ചെയ്‌തതോടെ ഡാനി ആല്‍വേസ്‌ ഗോള്‍ വഴങ്ങാതെ മത്സരം അവസാനിപ്പിക്കുകയും ചെയ്‌തു.

TAGS :

Next Story