Quantcast

കോമണ്‍വെല്‍ത്ത് ഗെയിംസ്: 400 മീറ്ററില്‍ മുഹമ്മദ് അനസിന് നാലാം സ്ഥാനം

MediaOne Logo

Subin

  • Published:

    30 May 2018 5:35 AM GMT

കോമണ്‍വെല്‍ത്ത് ഗെയിംസ്: 400 മീറ്ററില്‍ മുഹമ്മദ് അനസിന് നാലാം സ്ഥാനം
X

കോമണ്‍വെല്‍ത്ത് ഗെയിംസ്: 400 മീറ്ററില്‍ മുഹമ്മദ് അനസിന് നാലാം സ്ഥാനം

ദേശീയ റെക്കോര്‍ഡ് കുറിച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടമായത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം. ദേശീയ റെക്കോര്‍ഡ് കുറിച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടമായത്. ഇന്ന് ഷൂട്ടിങ്ങില്‍ ഹീന സിദ്ദു സ്വര്‍ണവും പാരാ പവര്‍ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലവും നേടി

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഹീന സിദ്ധു 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഒരു പടി കൂടി കടന്ന് സ്വര്‍ണ നേട്ടത്തിലെത്തി. കൂടെ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡും. എന്നാല്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്ന ഗഗന്‍ നാരംഗും, ചെയിന്‍ സിങും നിരാശപ്പെടുത്തി. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തി. 400 മീറ്ററില്‍ മത്സരിച്ച മലയാളി താരം മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് കുറിച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായി.

പാരാ പവര്‍ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലം നേടിയതും ഇന്നത്തെ പ്രത്യേകതയാണ്. നിലവില്‍ 11 സ്വര്‍ണവും 4 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

TAGS :

Next Story