ജിത്തു റായി, ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷ
ജിത്തു റായി, ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷ
നേപ്പാളില്‍ ജനിച്ച ജിത്തു റായി 2006 ലാണ് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചത്
2004 ല്‍ രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോര്‍ ഷൂട്ടിംഗ് ഇനത്തിലൂടെ രാജ്യത്തിന് ഒളിമ്പിക്സില്‍ ആദ്യമായി ഒരു വെളളി മെഡല്‍ സമ്മാനിച്ചപ്പോള്‍ നേപ്പാളിലെ നെല്‍പ്പാടങ്ങളില്‍ കൃഷിറക്കുന്ന തിരക്കിലായിരുന്നു ജിത്തു റായി. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ലോക കായിക മേളക്ക് തിരി തെളിയാനൊരുങ്ങുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന താരമായി ജിത്തു റായി മാറി.
നേപ്പാളില്‍ ജനിച്ച ജിത്തു റായി 2006 ലാണ് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചത്. രാജ്യവര്‍ദ്ധസിംഗ് റാത്തോറിന്റെ ആതന്‍സിലെ വെള്ളിമെഡല്‍ നേട്ടത്തിനു ശേഷം ഇന്ത്യന്‍ കായിക രംഗത്ത് ഷൂട്ടിംഗ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ കാലത്താണ് ജിത്തു റായി ഇന്ത്യന്‍ സേനയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ കയറിയ ശേഷമാണ് ഷൂട്ടിംഗ് മത്സരം ജിത്തുവിന്റെ സ്വപ്നങ്ങളിലേക്ക് വന്നത്.2010 ല്‍ ആര്‍മിയുടെ ഷൂട്ടിംഗ് സ്ക്വാഡില്‍ അഗമായെങ്കിലും തുടക്കം ശോഭനമായിരുന്നില്ല.
2012 ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും പരാജയമായി. രണ്ടുവര്‍ഷത്തിനു ശേഷമായിരുന്നു ജിത്തുറായിയുടെ സമയം തെളിഞ്ഞത്.കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ്, ലോകചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ നിന്നും 50, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ നിന്നായി ഏഴു സ്വര്‍ണം.സ്പെയിനിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി മെഡല്‍ നേടിയതോടെ റിയോയിലേക്ക് റായിയിക്ക് വഴി തുറന്നു.2015 ല്‍ ഏഷ്യന്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പില്‍ 50 മീറ്ററില്‍ വെള്ളിയും ഐഎസ്എസ്എഫ് വേള്‍ഡ് കപ്പില്‍ 10 മീറ്ററില്‍ വെങ്കലവും നേടി. 2016 ലായിരുന്നു ജിത്തു റായിയുടെ ഏറ്റവും വലിയനേട്ടം ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണമെഡല്‍. 50 മീറ്ററില്‍ ലോക രണ്ടാം റാങ്കിലാണ് ജിത്തു റായി നിലവില്‍. പത്തു മീറ്ററില്‍ മൂന്നാമതും.
Adjust Story Font
16