Quantcast

വിന്‍ഡീസിന് അഫ്ഗാന്‍ ഷോക്ക്

MediaOne Logo

admin

  • Published:

    31 May 2018 3:39 PM GMT

വിന്‍ഡീസിന് അഫ്ഗാന്‍ ഷോക്ക്
X

വിന്‍ഡീസിന് അഫ്ഗാന്‍ ഷോക്ക്

ഗെയിലില്ലാതെ ഇറങ്ങിയ വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ എട്ടിന് 117 എന്ന സ്കോറില്‍ ഒതുക്കിയാണ് അഫ്ഗാന്‍ പട ചരിത്ര ജയം കുറിച്ചത്.

ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആറ് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ കരീബിയന്‍ കരുത്തിനെ മറികടന്നത്. എല്ലാ മത്സരങ്ങളും ജയിച്ച് സെമിയിലേക്ക് അപരാജിതരായി പ്രവേശിക്കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ക്കും ഇതോടെ തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എടുത്തു. ഗെയിലില്ലാതെ ഇറങ്ങിയ വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ എട്ടിന് 117 എന്ന സ്കോറില്‍ ഒതുക്കിയാണ് അഫ്ഗാന്‍ പട ചരിത്ര ജയം കുറിച്ചത്. 48 റണ്‍സുമായി അഫ്ഗാന്‍ ഇന്നിങ്സിന് കരുത്തു പകര്‍ന്ന നജീബുള്ളയാണ് കളിയിലെ കേമന്‍.

TAGS :

Next Story