Quantcast

ഐ.പി.എല്‍ 2018; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകനെ പ്രഖ്യാപിച്ചു 

MediaOne Logo

Rishad

  • Published:

    31 May 2018 9:32 AM GMT

ഐ.പി.എല്‍ 2018; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകനെ പ്രഖ്യാപിച്ചു 
X

ഐ.പി.എല്‍ 2018; കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നായകനെ പ്രഖ്യാപിച്ചു 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനെ പ്രഖ്യാപിച്ചു

ഈ സീസണ്‍ ഐ.പി.എല്ലിലെ നായകനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിനെയാണ് കൊല്‍ക്കത്ത നായകനായി പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പയും ദിനേഷ് കാര്‍ത്തിക്കുമായിരുന്നു നായകസ്ഥാനത്തേക്ക് കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് പരിഗണിച്ചിരുന്നത്. കാര്‍ത്തിക്കിനെ നായകനാക്കിയ മാനേജ്മെന്‍റ് ഉത്തപ്പയെ ഉപനായകനായും നിയമിച്ചു.

7.8 കോടിക്കാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയായ കാര്‍ത്തിക്കിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാ യിരുന്നു കഴിഞ്ഞ സീസണുകളില്‍ ദിനേഷ് കാര്‍ത്തിക് കളിച്ചിരുന്നത്. ഇന്ത്യന്‍ താരം സുരേഷ് റെയ്ന നയിച്ച ഗുജറാത്ത് ലയണ്‍സ് ജഴ്സിയി ലാണ് കാര്‍ത്തിക് അവസാനം കളിച്ചിരുന്നത്.

ഐപിഎല്ലില്‍ മികച്ച പാരമ്പര്യമുള്ള ടീമുകളിലൊന്നാണ് കൊല്‍ക്കത്തയെന്നും അത്തരമൊരു ടീമിന്റെ നായകനായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ദിനേഷ് കാര്‍ത്തിക്ക് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ അതിഥി വേഷത്തിലാണ് പലപ്പോഴും കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയാണ് കാര്‍ത്തിക് അവസാനമായി ടീം ഇന്ത്യയുടെ ജഴ്സിയണിഞ്ഞത്. മികച്ച ടി20 ബാറ്റ്സ്മാന്‍ കൂടിയായ കാര്‍ത്തിക് നായകനായി വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനെ കിരീടമണിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ച ഗൗതം ഗംഭീറിനെ ഈ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നില്ല.

TAGS :

Next Story