Quantcast

സഈദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

MediaOne Logo

Subin

  • Published:

    1 Jun 2018 2:40 AM GMT

സഈദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
X

സഈദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഏകദിനത്തിനും ടെസ്റ്റിലും ബൌളിങ് റാങ്കിങ്ങില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പാകിസ്ഥാന്‍ താരമാണ് സഈജ് അജ്മല്‍...

പാകിസ്ഥാന്‍ സ്പിന്‍ ബൌളര്‍ സഈദ് അജ്മല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ദേശീയ ട്വെന്‍റി-20 ലീഗ് അവസാനിക്കുന്നതോടെ താന്‍ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സഈദ് അറിയിച്ചു.

ഏകദിനത്തിനും ടെസ്റ്റിലും ബൌളിങ് റാങ്കിങ്ങില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പാകിസ്ഥാന്‍ താരമാണ് സഈജ് അജ്മല്‍. 2014 ആയിരുന്നു പാകിസ്ഥാനു വേണ്ടി സഈദ് അവസാനമായി ടെസ്റ്റ് കളിച്ചത്. ബൌളിങ് ആക്ഷനിലെ പരാതികള്‍ മൂലമാണ് ടീമില്‍ നിന്നും സഈദിനെ പുറത്താക്കിയത്. 2015 ഓടെ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി.

കൌണ്ടി ക്രിക്കറ്റില്‍ കഴിഞ്ഞ സീസണിലെ ടോപ് വിക്കറ്റ് ടേക്കറായിരുന്നു സഈദ്. പാകിസ്ഥാന്‍ ട്വന്‌റി-20യില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായും മികവ് തെളിയിച്ചെങ്കിലും അതൊന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. തന്‍റെ മികവ് തെളിയിക്കാന്‍ ഒരു അവസരം കൂടി തരണമെന്ന് ക്രിക്കറ്റ് ബോര്‍ഡിനോട് സഈദ് ആവശ്യപ്പെട്ടിരുന്നു. രാജ്യന്തര ക്രിക്കറ്റിലേക്കുള്ള വാതില്‍ അടഞ്ഞതോടെയാണ് സഈദ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 35 ടെസ്റില്‍ നിന്നും 178 വിക്കറ്റും, 113 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റും '64 ട്വെന്‍റി- 20 മത്സരങ്ങളില്‍ നിന്നും 85 വിക്കറ്റും സഈദ് അജ്മല്‍ നേടിയിട്ടുണ്ട്.

TAGS :

Next Story