Quantcast

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ കേരളം

MediaOne Logo

Subin

  • Published:

    1 Jun 2018 3:40 PM IST

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ കേരളം
X

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ കേരളം

സ്വപ്ന തുല്ല്യമായ നേട്ടം സ്വന്തമാക്കിയ യുവനിരക്ക് കായികകേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കേരള ടീം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങും.

കേരള ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ താരങ്ങളെ സ്വീകരിക്കും ആറാം തിയതി തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ബംഗാളിനെ ടൈബ്രേക്കറില്‍ മറികടന്നാണ് കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയത്. സ്വപ്ന തുല്ല്യമായ നേട്ടം സ്വന്തമാക്കിയ യുവനിരക്ക് കായികകേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്.

TAGS :

Next Story