Quantcast

‘ജിലേബി ഡാന്‍സു’മായി ലിയാന്‍ഡര്‍ പേസും സംഘവും

MediaOne Logo

Ubaid

  • Published:

    2 Jun 2018 2:50 AM GMT

‘ജിലേബി ഡാന്‍സു’മായി ലിയാന്‍ഡര്‍ പേസും സംഘവും
X

‘ജിലേബി ഡാന്‍സു’മായി ലിയാന്‍ഡര്‍ പേസും സംഘവും

പ്രീതം സംഗീത സംവിധാനം നിര്‍വ്വഹിച്ച ഫാന്റത്തില്‍ അഭിനയിച്ചിരിക്കുന്നത് സെയ്ഫ് അലി ഖാനും കത്രീന കൈഫുമാണ്.

ലിയാന്‍ഡര്‍ പേസിന്റെയും സംഘത്തിന്റെയും ജിലേബി ഡാന്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. കഴിഞ്ഞ ദിവസം ഡേവിസ് കപ്പില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച ശേഷമാണ് ടെന്നിസ് താരങ്ങള്‍ മൈതാനത്ത് നൃത്തം വെച്ചത്. ബോളിവുഡ് ചിത്രം ഫാന്റത്തിലെ ഹിറ്റായ പാട്ടാണ് അഫ്ഗാന്‍ ജിലേബി. ഡേവിസ് കപ്പില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സര ശേഷമാണ് ലിയാന്‍ഡന്‍ പേസും സംഘവും ഈ നൃത്തം അനുകരിച്ചത്.

ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഡേവിസ് കപ്പില്‍ ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ കടന്നിരുന്നു. ആനന്ദ് അമൃത്‌രാജും രോഹന്‍ ബൊപ്പണ്ണയും സകേത് മയ്‌നേനിയുമെല്ലാം പേസിനൊപ്പം നൃത്തം ചെയ്യാന്‍ കൂടി. പ്രീതം സംഗീത സംവിധാനം നിര്‍വ്വഹിച്ച ഫാന്റത്തില്‍ അഭിനയിച്ചിരിക്കുന്നത് സെയ്ഫ് അലി ഖാനും കത്രീന കൈഫുമാണ്.

TAGS :

Next Story