രാജകുമാരനും രാജകുമാരിക്കുമൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍

രാജകുമാരനും രാജകുമാരിക്കുമൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബ്രിട്ടനിലെ വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബ്രിട്ടനിലെ വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയും. പത്തു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ രാജദമ്പതിമാര്‍ മുംബൈയിലെ ഓവല്‍ മൈതാനത്താണ് സച്ചിനും ചേരിയിലെ കുട്ടികള്‍ക്കുമൊപ്പം ക്രിക്കറ്റ് കളിയുമായി വൈകുന്നേരം ആഘോഷിച്ചത്.
കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കായിരുന്നു ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരം. കുട്ടികള്‍ എറിഞ്ഞ മൂന്ന് പന്തുകളില്‍ ഒന്നു മാത്രമാണ് രാജകുമാരിയുടെ ബാറ്റില്‍ തൊട്ടുള്ളു. സച്ചിനാണ് പിന്നീട് പന്തെറിയാനെത്തിയത്. ആദ്യ പന്തില്‍ തന്നെ കേറ്റ് പുറത്തായി. എന്നാല്‍ പിന്നാലെയെത്തിയ വില്യം രാജകുമാരന്‍ നേരിട്ട മൂന്ന് പന്തുകളും ബൌണ്ടറിയിലേക്ക് പറത്തി. ഒരു വനിതാ കായിക താരത്തിനു വേണ്ട എല്ലാ ഗുണങ്ങളും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. ബാറ്റ് പിടിക്കുന്ന രീതി അത്ര ശരിയല്ലെങ്കിലും മികച്ച ഫുഡ് വര്‍ക്കായിരുന്നു രാജകുമാരിയുടേത്. ദിലീപ് വെങ്സര്‍ക്കാരുമുണ്ടായിരുന്നു ഇവരോടൊപ്പം. മുംബൈയിലെ ചേരികളിലെ കുട്ടികളെ സഹായിക്കാന്‍ മാജിക് ബസ്, ഡോര്‍സ്‌റ്റെപ്പ്, ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ എന്നീ മൂന്ന് സംഘടനകളാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.







Adjust Story Font
16

