2011 ലോകകപ്പ് സെമിയില്‍ സച്ചിനെ നോട്ടൌട്ട് വിധിച്ചത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്ന് സയ്യിദ് അജ്മല്‍

2011 ലോകകപ്പ് സെമിയില്‍ സച്ചിനെ നോട്ടൌട്ട് വിധിച്ചത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്ന് സയ്യിദ് അജ്മല്‍
മത്സരത്തില്‍ നിര്‍ണായകമായ 85 റണ്‍ നേടിയ സച്ചിന്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2011 ലോകകപ്പ് സെമിയിലെ ഇന്ത്യ - പാകിസ്താന്‍ പോരാട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ താന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയതാണെന്നും എന്തുകൊണ്ടാണ് അമ്പയര്‍ നോട്ടൌട്ട് വിധിച്ചതെന്നത് ഇപ്പോഴും ഒരു സമസ്യയാണെന്നും പാകിസ്താന്‍ സ്പിന്നര്‍ സയ്യിദ് അജ്മല്‍. അമ്പയറുടെ തീരുമാനത്തിനെതിരെ ഇന്ത്യയുടെ റിവ്യൂവിലാണ് സച്ചിന്‍ നോട്ടൌട്ടാണെന്ന വിധി വന്നത്. സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ഡിആര്‍എസിലൂടെ തീരുമാനം മാറിമറിഞ്ഞത് ഏതു രീതിയിലാണെന്നത് ഇപ്പോഴും മനസിലാകുന്നില്ലെന്നുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ഒരു അഭിമുഖത്തില്‍ അജ്മല്‍ പറഞ്ഞത്.

ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടപ്പോഴും ബാറ്റ്സ്മാന്‍ പുറത്തായെന്ന് തനിക്ക് 110 ശതമാനം ഉറപ്പുണ്ടായിരുന്നതായി അജ്മല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിര്‍ണായകമായ 85 റണ്‍ നേടിയ സച്ചിന്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Adjust Story Font
16

