Quantcast

ചെന്നൈ ആരാധകരെ 'തല' ചതിച്ചു, ഐപിഎല്‍ ലേലം ചൂതാട്ടമെന്ന് അശ്വിന്‍

MediaOne Logo

Subin

  • Published:

    2 Jun 2018 12:25 AM GMT

ചെന്നൈ ആരാധകരെ തല ചതിച്ചു, ഐപിഎല്‍ ലേലം ചൂതാട്ടമെന്ന് അശ്വിന്‍
X

ചെന്നൈ ആരാധകരെ 'തല' ചതിച്ചു, ഐപിഎല്‍ ലേലം ചൂതാട്ടമെന്ന് അശ്വിന്‍

അശ്വിനുവേണ്ടി താരലേലത്തില്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ 'തല'യായ ധോണി പറഞ്ഞിരുന്നത്. ..

ഐപിഎല്‍ താരലേലം ചൂതാട്ടമാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഐപിഎല്ലില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംങ്‌സ് തമിഴ്‌നാട്ടുകാരനായ അശ്വിനെ തഴഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. നാല് കോടി വരെ അശ്വിന് വേണ്ടി മുടക്കാന്‍ ചെന്നൈ തയ്യാറായെങ്കിലും 7.6 കോടി നല്‍കിയ കിംങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് അശ്വിന്‍ ഈ സീസണ്‍ കളിക്കുക.

മൂന്ന് കളിക്കാരെ നിലനിര്‍ത്താനുള്ള അവസരം ലഭിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍കിംങ്‌സ് ലോക്കല്‍ബോയ് അശ്വിനെ തഴഞ്ഞ് ധോണിയേയും റെയ്‌നയേയും രവീന്ദ്ര ജഡേജയേയുമാണ് നിലനിര്‍ത്തിയത്. അപ്പോള്‍ തന്നെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അശ്വിനുവേണ്ടി താരലേലത്തില്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ 'തല'യായ ധോണി പറഞ്ഞിരുന്നത്.

എന്നാല്‍ അശ്വിന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാമ്പിലെത്തിയതോടെ ധോണിയുടെ വാക്ക് പാഴ് വാക്കായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം വന്നിരിക്കുന്നത്. 'ഐപിഎല്‍ ലേലം ചൂതാട്ടമാണ്. പഞ്ചാബ് ടീമിലെത്തിയതില്‍ സന്തോഷമുണ്ട്. നല്ല ഓര്‍മ്മകള്‍ നല്‍കിയ ചെന്നൈ സൂപ്പര്‍ കിംങ്‌സിന് നന്ദി' എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്. അശ്വിന് എല്ലാ ആശംസകളും നേര്‍ന്ന് സിഎസ്‌കെയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story