Quantcast

റയല്‍‍ മാഡ്രിഡിന്‍റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ സിദാന്‍റെ പരിശീലക സ്ഥാനം ഭീഷണയില്‍

MediaOne Logo

Ubaid

  • Published:

    3 Jun 2018 8:52 PM GMT

റയല്‍‍ മാഡ്രിഡിന്‍റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ സിദാന്‍റെ പരിശീലക സ്ഥാനം ഭീഷണയില്‍
X

റയല്‍‍ മാഡ്രിഡിന്‍റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ സിദാന്‍റെ പരിശീലക സ്ഥാനം ഭീഷണയില്‍

സൂപ്പര്‍ താരങ്ങളുടെ ഫോമില്ലായ്മക്ക് പുറമേ, സിദാന്‍റെ ടീം സെലക്ഷനും, ടാക്റ്റിക്സുമാണ് റിയിലന്‍റെ പതനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

കിങ്സ് കപ്പില്‍ നിന്നുള്ള റയല്‍‍ മാഡ്രിഡിന്‍റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ സിനദിന്‍ സിദാന്‍റെ പരിശീലക സ്ഥാനം ഭീഷണയില്‍. അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയോട് തോറ്റാല്‍ സിദാന്‍ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ്.ജിയുമായുള്ള മത്സരഫലത്തെ ആശ്രയിച്ചാണ് തന്‍റെ ഭാവിയെന്ന് സിദാനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏറെ പ്രതീക്ഷകളോടെയാണ് ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഒന്നര വര്‍ഷം മുമ്പ് റിയല്‍ മാഡ്രിഡിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2016 ആദ്യത്തില്‍ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് റാഫേല്‍ ബെനിറ്റസിനെ മാറ്റിയായിരുന്നു റിയലിന്‍റെ യൂത്ത് ടീം പരിശീലകനായിരുന്ന സിദാനെ സീനിയര്‍ ടീമിന്‍റെ ചുമതല നല്‍കിയത്. ആ സീസണില്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയായിരുന്നു സിദാന്‍ വരവറിയിച്ചത്. തൊട്ടടുത്ത സീസണില്‍ തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന ചരിത്രത്തിലേക്ക് റയിലിനെ നയിച്ചു.

ക്ലബ്ബിനെ ആദ്യമായി ഒരു വര്‍ഷം അഞ്ച് കിരീടത്തിലേക്ക് നയിച്ചും സിദാന്‍ ചരിത്രം സൃഷ്ടിച്ചു. അങ്ങനെ വാനോളം പ്രതീക്ഷകളിലേറിയായിരുന്നു പുതിയ സീസണില്‍ സിദാനും റിയലുമെത്തിയത്. പക്ഷെ മൈതാനത്ത് കണ്ടത് തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നീങ്ങുന്ന റിയല്‍ മാഡ്രിഡിനെയായിരുന്നു. സ്പാനിഷ് ലീഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് റിയല്‍. ഒന്നാം സ്ഥാനത്തുള്ള പരമ്പരാഗത വൈരികളായ ബാഴ്സയേക്കാള്‍ 19 പോയിന്‍റിന് പിന്നില്‍. ബാഴ്സയോടെ സ്വന്തം തട്ടകത്തില്‍ 3-0ന് തോറ്റു. ഇതിന് പിന്നാലെയാണ് ദുര്‍ബലരായ ലഗാനെസിനോട് തോറ്റ് കിങ്സ് കപ്പില്‍ നിന്ന് പുറത്തായത്.

സൂപ്പര്‍ താരങ്ങളുടെ ഫോമില്ലായ്മക്ക് പുറമേ, സിദാന്‍റെ ടീം സെലക്ഷനും, ടാക്റ്റിക്സുമാണ് റിയിലന്‍റെ പതനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ലെഗാനെസിനെതിരെ റൊണാള്‍ഡോ, ബെയില്‍, മോഡ്രിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളെ പുറത്തിരുത്താനുള്ള നടപടി ഏറെ വിമര്‍ശിക്കപ്പെട്ട് കഴിഞ്ഞു. സീസണിലെ ഇനി ഏക പ്രതീക്ഷ ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്. ഫെബ്രുവരി പതിനാറിന് ശക്തരായ പിഎസ്ജിയോടാണ് റിയലിന്‍റെ കളി. നെയ്മറിന്‍റെ വരവോടെ ഈ വര്‍ഷം കിരീട സാധ്യതയുള്ള ടീമാണ് പിഎസ്ജി. അതിനാല്‍ പൂര്‍ണ്ണ മികവിലേക്ക് ഉയര്‍ന്നെങ്കില്‍ മാത്രമെ റിയിലിന് സാധ്യതയുള്ളു. എന്തായാലും സിനദിന്‍ സിദാന്‍റെ മാഡ്രിഡ് പരിശീലക ജീവിതത്തിന് എത്ര നാള്‍ ആയുസ്സുണ്ടെന്ന് തീരുമാനിക്കുന്ന മത്സരമായിരിക്കും അത്.

TAGS :

Next Story