ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

MediaOne Logo

Subin

  • Published:

    3 Jun 2018 4:59 PM GMT

ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി
X

ഹസിന്‍ ജഹാന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

അതിനിടെ ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉന്നയിച്ച അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന സൂചനകളുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്...

തന്റെ ഭാര്യ ഹസിന്‍ ജഹാന്‍ നേരത്തെ വിവാഹിതയായിരുന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്ന് മുഹമ്മദ് ഷമിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്‍കാരിയായ കാമുകിക്കൊപ്പം ചേര്‍ന്ന് ഒത്തുകളിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയും ബിസിസിഐ കരാറില്‍ നിന്നും ഷമിയെ പുറത്താക്കുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ ചിയര്‍ ഗേള്‍സ് സംഘത്തെ നയിച്ചിരുന്ന ഹസിന്‍ ജഹാനുമായി നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഷമിയുടെ വിവാഹം. ഷമിയെ വിവാഹം കഴിക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയും ആയിരുന്നു. പത്താം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് ഹസിനുള്ളത്. എസ് കെ സൈഫുദ്ദീനുമായി 2002 ല്‍ നടന്ന വിവാഹം 2010ല്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെയാണ് ഹസിനെ വിവാഹം ചെയ്തതാണ് ഷമി ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്നത്.

മരിച്ച് പോയ സഹോദരിയുടെ മക്കളാണ് എന്നാണ് സ്വന്തം മക്കളെക്കുറിച്ച് ഹസിന്‍ ജഹാന്‍ തന്നോടും കുടുംബത്തോടും പറഞ്ഞതെന്നാണ് ഷമി ന്യൂസ് എക്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതുവരെ താനും തന്റെ കുടുംബവും ധരിച്ചിരുന്നത് ആ പെണ്‍കുട്ടികള്‍ ഹസിന്റെ സഹോദരിയുടെ മക്കളാണ് എന്നാണെന്നും ഷമി വെളിപ്പെടുത്തി.

അതിനിടെ ഷമിക്കെതിരെ ഹസിന്‍ ജഹാന്‍ ഉന്നയിച്ച അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന സൂചനകളുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹസിന്‍ ജഹാന്‍ പുറത്ത് വിട്ട ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകളിലൊന്നില്‍ 2018 ജനുവരി 26 ആണ് ദിവസമായി കാണിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ അന്ന് ഈ സമയത്ത് ഷമി ക്രീസിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഹസിന്‍ ജഹാന്റെ പ്രതികരണവും ലഭ്യമായിട്ടില്ല. കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ കോടതിക്ക് പുറത്ത് ബന്ധുക്കള്‍ നടത്തുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് ഹസിന്‍ ജഹാന്‍.

TAGS :

Next Story