Quantcast

ജര്‍മ്മനിയെ അട്ടിമറിച്ച് ഇംഗ്ലണ്ട്

MediaOne Logo

admin

  • Published:

    4 Jun 2018 8:24 AM IST

ജര്‍മ്മനിയെ അട്ടിമറിച്ച് ഇംഗ്ലണ്ട്
X

ജര്‍മ്മനിയെ അട്ടിമറിച്ച് ഇംഗ്ലണ്ട്

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം

ലോക ജേതാക്കളായ ജര്‍മ്മനിയെ അട്ടിമറിച്ച് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ജര്‍മനിയെ അവരുടെ നാട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. അന്താരാഷ്ട്ര സൗഹൃദമത്സരത്തിലായിരുന്നു രണ്ടു ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമുള്ള ഇംഗ്ലണ്ടിന്റെ ജയം. ടോണി ക്രൂസും മരിയോ ഗോമസുമായിരുന്നു ജര്‍മനിക്കുവേണ്ടി ഗോള്‍ നേടിയത്. ക്രൂസ് 43 -ാം മിനിറ്റിലും മരിയോ 57 -ാം മിനിറ്റിലുമായിരുന്നു വല ചലിപ്പിച്ചത്. നാണം കെട്ട പരാജയത്തിലേക്കെന്നു തോന്നിയ നിമിഷത്തില്‍ ഇംഗ്ലീഷ് പട ഉണര്‍ന്നെണീറ്റു. 61 -ാം മിനിറ്റില്‍ ടോട്ടന്‍ഹാം മുന്നേറ്റ നിരക്കാരന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടി. 15 മിനിറ്റിനു ശേഷം പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ജെയ്മി വാര്‍ഡിയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. അധിക സമയത്ത് എറിക് ഡീര്‍ ജര്‍മന്‍ വലയില്‍ പന്തെത്തിച്ച് വിജയഗോള്‍ നേടി.

TAGS :

Next Story