Quantcast

ആദ്യദിനം തിളങ്ങിയത് എറണാകുളവും കോതമംഗലവും

MediaOne Logo

Subin

  • Published:

    5 Jun 2018 12:00 AM GMT

ആദ്യദിനം തിളങ്ങിയത് എറണാകുളവും കോതമംഗലവും
X

ആദ്യദിനം തിളങ്ങിയത് എറണാകുളവും കോതമംഗലവും

എറണാകുളം സ്വന്തമാക്കിയ രണ്ട് സ്വര്‍ണവും മാര്‍ബേസിലിന്റെ വകയായിരുന്നു.

എറണാകുളവും കോതമംഗലം മാര്‍ബേസിലുമാണ് 400 മീറ്ററില്‍ തിളങ്ങിയത്. എറണാകുളം സ്വന്തമാക്കിയ രണ്ട് സ്വര്‍ണവും മാര്‍ബേസിലിന്റെ വകയായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യു സ്വര്‍ണം നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസിലിലെ അഭിഷക്ക് എതിരുണ്ടായിരുന്നില്ല. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ഗവ. ശ്രീ അയ്യങ്കാളി സ്‌കൂളിലെ കണ്ണന്‍ കെ വി നിഷ്പ്രയാസം ഫിനിഷിംഗ് ലൈന്‍ കടന്നു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ പ്രിസില്ല ഡാനിയേലായിരുന്നു താരം.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ റെക്കോഡ് പിറന്നു. മാര്‍ബേസിലിലെ അഭിഷേക് മാത്യുവിലൂടെ. സീനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ എരുമപ്പെട്ടി ജി എച്ച് എസ് എസിലെ ജംഷീല തൃശൂരിന് ആദ്യ സ്വര്‍ണം സമ്മാനിച്ചു.

സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയിലെ അനന്തു വിജയന്‍ സ്വര്‍ണമണിഞപ്പോള്‍ പാലക്കാട് നിന്നുള്ള മുഹമ്മദ് മുര്‍ഷിദ് വെള്ളി നേടി.

TAGS :

Next Story