Quantcast

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര

MediaOne Logo

Jaisy

  • Published:

    5 Jun 2018 6:11 AM GMT

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര
X

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ഏകദിന ക്രിക്കറ്റ് പരമ്പര. അ‍ഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 201ന് പുറത്താവുകയായിരുന്നു

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് രോ​ഹി​തും ധ​വാ​നും മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും അ​മി​താ​വേ​ശം ധ​വാ​നു വി​ന​യാ​യി. ഇ​ന്ത്യ​ൻ സ്കോ​ർ 48ൽ ​റ​ബാ​ഡ​യു​ടെ പ​ന്തി​ൽ പു​ൾ​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. തു​ട​ർ​ന്നെ​ത്തി​യ കോ​ഹ്‍ലി​യും രോ​ഹി​തും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ രോ​ഹി​തു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പി​ൽ കോ​ഹ്‍ലി(36) റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ എ​ത്തി​യ ര​ഹാ​നെ(8)​യും രോ​ഹി​തു​മാ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം ശ്രേ​യ​സ് അ​യ്യ​ർ​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ ബാ​റ്റു ചെ​യ്ത രോ​ഹി​ത് 107 പ​ന്തു​ക​ളി​ൽ​നി​ന്നു സെ​ഞ്ചു​റി തി​ക​ച്ചു. 126 ബോളില്‍ നിന്ന് 115 റണ്‍സെടുത്ത രോഹിത് ന്‍ഗിഡിയുടെ പന്തില്‍ ക്ലാസന്‍ പിടിച്ച് പുറത്തായി.

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളം പിടിച്ചിട്ടുള്ളത്. പരിക്കേറ്റ ക്രിസ് മോറിസിന് പകരം തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇടം നേടി. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

TAGS :

Next Story