ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ പ്രമുഖര്‍ക്ക് ജയം

ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ പ്രമുഖര്‍ക്ക് ജയം
ജര്‍മനി സൌദി അറേബ്യയെയും ക്രൊയേഷ്യ സെനഗലിനെയും സ്വിറ്റ്സര്‍ലന്‍ഡ് ജപ്പാനെയും പരാജയപ്പെടുത്തി
ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ പ്രമുഖര്‍ക്ക് ജയം. ജര്‍മനി സൌദി അറേബ്യയെയും ക്രൊയേഷ്യ സെനഗലിനെയും സ്വിറ്റ്സര്‍ലന്‍ഡ് ജപ്പാനെയും പരാജയപ്പെടുത്തി. പോളണ്ടും ചിലെയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.
അഞ്ച് മത്സരമായി ജയമറിയാതിരുന്ന ജര്‍മനി ഒടുവില്‍ ജയിച്ചു. പക്ഷേ പഴയ ജര്‍മനിയുടെ ഫോമില്‍ ഇപ്പോഴും എത്തിയില്ല. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലോകചാമ്പ്യന്‍മാരുടെ ജയം. ടിമോ വെര്‍ണറുടെ ഗോളും ഒമര്‍ ഹവ്സാവിയുടെ സെല്‍ഫ് ഗോളുമാണ് ജര്‍മനിക്ക് തുണയായത്. തൈസിര്‍ അല്‍ ജാസിം സൌദിക്കായി ഗോള്‍ മടക്കി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സെനഗലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഇവാന്‍ പെരിസിച്ചും ക്രമാരിച്ചുമാണ് ക്രൊയേഷ്യന്‍ സ്കോറര്‍മാര്‍. ഇസ്മയില സര്‍ നൈജീരിയയുടെ ഗോള്‍ നേടി. പോളണ്ടിനെ ഞെട്ടിച്ച് കൊണ്ടാണ് ലോകകപ്പിനില്ലാത്ത ചിലെ സമനില പിടിച്ചത്.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും സീലിന്‍സ്കിയും പോളണ്ടിന്റെ ഗോളുകള്‍ നേടിയപ്പോള്‍ ഡീഗോ വാല്‍ഡസും അല്‍ബോര്‍ണോസും ചിലെക്ക് വേണ്ടി ഗോളുകള്‍ മടക്കി. തിരിച്ച് കിട്ടാത്ത രണ്ട് ഗോളിനാണ് ജപ്പാനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ജയം.
Adjust Story Font
16

