Quantcast

ലോകകപ്പില്‍ ഇന്ന് തീപാറുന്ന പോരാട്ടങ്ങള്‍

MediaOne Logo

Subin

  • Published:

    17 Jun 2018 2:04 AM GMT

ലോകകപ്പില്‍ ഇന്ന് തീപാറുന്ന പോരാട്ടങ്ങള്‍
X

ലോകകപ്പില്‍ ഇന്ന് തീപാറുന്ന പോരാട്ടങ്ങള്‍

കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും ഇന്ന് ഏറ്റുമുട്ടും.

ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിനമായ ഇന്ന് തീപാറുന്ന പോരാട്ടങ്ങള്‍. കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും ഇന്ന് ഏറ്റുമുട്ടും. സുവാരസിന്റെ യൂറുഗ്വായും മുഹമ്മദ് സലായുടെ ഈജിപ്തും തമ്മിലാണ് ആദ്യ മത്സരം. ഇറാനും മൊറോക്കോയും തമ്മിലാണ് മറ്റൊരു മത്സരം.

തീ പാറുന്ന പോരാട്ടങ്ങളുടെ പെരുന്നാളാണ് ഇന്ന്. ആദ്യ മത്സരം വൈകീട്ട് അഞ്ചരക്ക് യൂറുഗ്വായും ഈജിപ്തും തമ്മില്‍. മുഹമ്മദ് സലായുടെ ചിറകിലേറി റഷ്യയില്‍ പറന്നിറങ്ങിയവരാണ് ഈജിപ്ത്. സുവാരസിന്റേയും എഡിന്‍സണ്‍ കവാനിയുടേയും കരുത്തില്‍ കളത്തിലിറങ്ങുകയാണ് ആദ്യ ലോകകപ്പ് ജേതാക്കളായ യൂറുഗ്വായ്. മുഹമ്മദ് സല പരിക്കില്‍ നിന്ന് മോചിതനായി കളത്തിലിറങ്ങുന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

ടൂര്‍ണമെന്റിലെ തന്നെ വലിയ മത്സരങ്ങളിലൊന്നിന് വെള്ളിയാഴ്ച രാത്രി 11.30ന് സോച്ചിയിലെ ഫിഷ്റ്റ് സ്‌റ്റേഡിയം വേദിയാകും. മത്സരം കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍.

മുന്‍ പരിശീലകന്‍ ലാപ്പറ്റാഗിയുടെ പുറത്താകലും പീക്വേ, ഡേവിഡ് സില്‍വയുള്‍പ്പടെയുള്ള താരങ്ങളുടെ പരിക്കും സ്‌പെയിനിനെ അലട്ടുന്നുണ്ട്. പ്രതിസന്ധികള്‍ ടീമിനെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ചയറിയാം.കഴിഞ്ഞ യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ അതിന് സമാനമായ മുന്നേറ്റത്തിനാകും റഷ്യയിലും ശ്രമിക്കുക.

ആഫ്രിക്കന്‍ കരുത്തുമായിറങ്ങുന്ന മൊറോക്കോയും ഏഷ്യന്‍ ശക്തികളായ ഇറാനും തമ്മിലാണ് രണ്ടാം മത്സരം. 1998ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന മൊറോക്കോ ഇത്തവണ അത്ഭുത കുതിപ്പ് നടത്താന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ്. ഗോള്‍ വഴങ്ങാന്‍ കാണിക്കുന്ന പിശുക്കാണ് ഇരു ടീമുകളുടേയും പ്രത്യേകത. മത്സരം രാത്രി 8.30ന് സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്‌റ്റേഡിയത്തില്‍.

TAGS :

Next Story